comscore

Malayalam News Highlights : സിപിഎമ്മിന്റെ പിടിച്ചെടുത്ത ഒരു കോടിയിൽ പരിശോധന തുടരുന്നു

kerala malayalam news live updates today breaking news 1 may 2024

സിപിഎമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ പരിശോധനകൾ തുടരുന്നു. പിടിച്ചെടുത്ത പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താൻ ആദായ നികുതി വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. തൃശ്ശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന തുക ഇന്നലെയാണ് പിടിച്ചെടുത്തത്. 

7:41 AM IST

ലാവ്ലിന്‍ കേസിൽ പിണറായിക്ക് നിർണായകം, സുപ്രീംകോടതിയിൽ ഇന്ന് അന്തിമവാദം തുടങ്ങും

എസ്എൻസി ലാവലിന്‍ കേസില്‍ സുപ്രീംകോടതിയിൽ ഇന്ന് അന്തിമവാദം തുടങ്ങും. ജസ്റ്റിസ് സൂര്യകാന്ത്,
ജസ്റ്റിസ് കെ.വി.വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുക. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

7:41 AM IST

പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ നാട്ടുകാർ മോചിപ്പിച്ചു

തിരുവനന്തപുരം പുതുക്കുറിച്ചിയിൽ അടിപിടി കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ നാട്ടുകാർ മോചിപ്പിച്ചു. പ്രദേശത്ത് ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ പിടികൂടിയെങ്കിലും ഒരു വിഭാഗം സംഘടിച്ചെത്തി ഇവരെ മോചിപ്പിക്കുകയായിരുന്നു. പൊലീസിനെ ബന്ദിയാക്കിയാണ് പ്രതികളെ രക്ഷപ്പെടുത്തിയത്. ആറ്റിങ്ങൽ DySPയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. തീരദേശമായതിനാൽ രാത്രി മറ്റു നടപടികൾ വേണ്ടെന്ന തീരുമാനത്തിൽ പൊലീസ് സംഘം മടങ്ങി. സംഘ‌ർഷത്തിൽ പരിക്കേറ്റ മൂന്നുപേർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി

7:40 AM IST

രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കും

രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കും. സരയു പൂജയിലും ആരതിയിലും രാഷ്ട്രപതി പങ്കെടുക്കും. വൈകീട്ട് നാല് മണിയോടെ രാഷ്ട്രപതി അയോധ്യയിലെത്തുമെന്നാണ് സൂചന. അയോധ്യ രാമക്ഷേത്രത്തിൽ ആദ്യമായാണ് ദ്രൗപദി മുർമു സന്ദർശനത്തിന് എത്തുന്നത്. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ക്ഷേത്ര ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ജനുവരിയിൽ നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്തതിനെ നേരത്തെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചിരുന്നു.

7:40 AM IST

ഡ്രൈവിംവ് ലൈസൻസ് പരീക്ഷ പരിഷ്ക്കരണം നാളെ മുതൽ

സംസ്ഥാനത്ത് ഡ്രൈവിംവ് ലൈസൻസ് പരീക്ഷ പരിഷ്ക്കരണം നാളെ മുതൽ നടപ്പാക്കും. ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധത്തിനിടെയാണ് പരിഷ്കരണം നടപ്പാക്കുന്നത്. പുതിയ ട്രാക്കുകൾ ഒരുക്കിയിട്ടില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും പരീക്ഷ. റോഡ് ടെസ്റ്റിന് ശേഷമാകും ' H ' ടെസ്റ്റിൽ പങ്കെടുപ്പിക്കുക. റോഡ് ടെസ്റ്റിലും ഇതുവരെ നടന്നു വന്ന രീതികളിൽ മാറ്റമുണ്ടാകും. 

7:35 AM IST

സിപിഎമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു, പരിശോധന

സിപിഎമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ പരിശോധനകൾ തുടരുന്നു. പിടിച്ചെടുത്ത പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താൻ ആദായ നികുതി വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. തൃശ്ശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന തുക ഇന്നലെയാണ് പിടിച്ചെടുത്തത്. 

7:41 AM IST:

എസ്എൻസി ലാവലിന്‍ കേസില്‍ സുപ്രീംകോടതിയിൽ ഇന്ന് അന്തിമവാദം തുടങ്ങും. ജസ്റ്റിസ് സൂര്യകാന്ത്,
ജസ്റ്റിസ് കെ.വി.വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുക. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

7:41 AM IST:

തിരുവനന്തപുരം പുതുക്കുറിച്ചിയിൽ അടിപിടി കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ നാട്ടുകാർ മോചിപ്പിച്ചു. പ്രദേശത്ത് ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ പിടികൂടിയെങ്കിലും ഒരു വിഭാഗം സംഘടിച്ചെത്തി ഇവരെ മോചിപ്പിക്കുകയായിരുന്നു. പൊലീസിനെ ബന്ദിയാക്കിയാണ് പ്രതികളെ രക്ഷപ്പെടുത്തിയത്. ആറ്റിങ്ങൽ DySPയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. തീരദേശമായതിനാൽ രാത്രി മറ്റു നടപടികൾ വേണ്ടെന്ന തീരുമാനത്തിൽ പൊലീസ് സംഘം മടങ്ങി. സംഘ‌ർഷത്തിൽ പരിക്കേറ്റ മൂന്നുപേർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി

7:40 AM IST:

രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കും. സരയു പൂജയിലും ആരതിയിലും രാഷ്ട്രപതി പങ്കെടുക്കും. വൈകീട്ട് നാല് മണിയോടെ രാഷ്ട്രപതി അയോധ്യയിലെത്തുമെന്നാണ് സൂചന. അയോധ്യ രാമക്ഷേത്രത്തിൽ ആദ്യമായാണ് ദ്രൗപദി മുർമു സന്ദർശനത്തിന് എത്തുന്നത്. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ക്ഷേത്ര ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ജനുവരിയിൽ നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്തതിനെ നേരത്തെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചിരുന്നു.

7:40 AM IST:

സംസ്ഥാനത്ത് ഡ്രൈവിംവ് ലൈസൻസ് പരീക്ഷ പരിഷ്ക്കരണം നാളെ മുതൽ നടപ്പാക്കും. ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധത്തിനിടെയാണ് പരിഷ്കരണം നടപ്പാക്കുന്നത്. പുതിയ ട്രാക്കുകൾ ഒരുക്കിയിട്ടില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും പരീക്ഷ. റോഡ് ടെസ്റ്റിന് ശേഷമാകും ' H ' ടെസ്റ്റിൽ പങ്കെടുപ്പിക്കുക. റോഡ് ടെസ്റ്റിലും ഇതുവരെ നടന്നു വന്ന രീതികളിൽ മാറ്റമുണ്ടാകും. 

7:35 AM IST: