comscore

Malayalam News Live: ബോബി ചെമ്മണ്ണൂരിന് ഇന്ന് നിർണായകം; പോരാട്ടം തുടരാൻ ഹണി റോസ്

Kerala malayalam news live updates January 9 2025

ലൈംഗിക അധിക്ഷേപക്കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കും. നടിയെ അവഹേളിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് ആവർത്തിക്കുകയാണ് ബോബി. ഇദ്ദേഹം നടത്തിയ സമാനമായ പരാമർശങ്ങൾ, ഡിജിറ്റൽ തെളിവായി കോടതിയിൽ ഹാജരാക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. പ്രതിയുടെ ഐ ഫോണും കൈമാറും. അധിക്ഷേപം നടത്തിയ 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ പൊലീസിന് നൽകാൻ ഹണി റോസ് തീരുമാനിച്ചിട്ടുണ്ട്.

7:12 AM IST

താലിബാൻ ചർച്ചയിൽ കേന്ദ്രത്തിൻ്റെ വിശദീകരണം

താലിബാനുമായുള്ള പരസ്യ ചർച്ചയിൽ പ്രതികരിച്ച് കേന്ദ്ര സർക്കാർ. സുരക്ഷാ സാഹചര്യം കൂടി കണക്കിലെടുത്താണ് ചർച്ച തുടങ്ങിയതെന്നും ചൈന താലിബാനുമായി ബന്ധം ശക്തമാക്കുന്നത് കാണാതിരിക്കാനാവില്ലെന്നും കേന്ദ്ര സ‍ർക്കാരിലെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ താലിബാൻറെ സ്ത്രീ വിരുദ്ധ നീക്കങ്ങൾക്കെതിരായ നിലപാടിൽ മാറ്റമില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

7:10 AM IST

കടുവ ആടിനെ കൊന്നു

പുൽപ്പള്ളി അമരക്കുനിയിൽ വീണ്ടും വന്യജീവി ആക്രമണം. വടക്കേക്കര രതികുമാറിന്റെ ആടിനെ കടുവ കൊന്നു. കടുവയെ നേരിട്ട് കണ്ടെന്ന് രജികുമാർ പറ‌ഞ്ഞു. തൊഴുത്തിൽ കടുവയെ കണ്ടപ്പോൾ ഭയന്ന് വീട്ടിനുള്ളിലേക്ക് കയറിയെന്നും പുറത്തേക്ക് ഇറങ്ങരുതെന്ന് വനം വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും രതികുമാർ വ്യക്തമാക്കി. രാത്രി തന്നെ വനം വകുപ്പ് സ്ഥലത്ത് എത്തി പരിശോധന നടത്തി
 
7:06 AM IST

യൂട്യൂബർമാർക്കെതിരെ ഹണി റോസ്

ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റിൽ പോരാട്ടം അവസാനിപ്പിക്കാനില്ലെന്ന് വ്യക്തമാക്കി നടി ഹണി റോസ്. തന്നെ സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയാണ് അടുത്ത നീക്കം. വീഡിയോകൾക്ക് തൻ്റെ ചിത്രം വെച്ച് ദ്വയാർത്ഥ പ്രയോഗത്തോടെ മോശം തമ്പ്നെയിൽ ഇട്ട 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ പൊലീസിന് കൈമാറും. അതേസമയം നടി നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും. ഇത് പരിശോധിച്ച് കൂടുതൽ വകുപ്പുകൾ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്താനുള്ള സാധ്യത പൊലീസ് തേടുന്നുണ്ട്.

7:12 AM IST:

താലിബാനുമായുള്ള പരസ്യ ചർച്ചയിൽ പ്രതികരിച്ച് കേന്ദ്ര സർക്കാർ. സുരക്ഷാ സാഹചര്യം കൂടി കണക്കിലെടുത്താണ് ചർച്ച തുടങ്ങിയതെന്നും ചൈന താലിബാനുമായി ബന്ധം ശക്തമാക്കുന്നത് കാണാതിരിക്കാനാവില്ലെന്നും കേന്ദ്ര സ‍ർക്കാരിലെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ താലിബാൻറെ സ്ത്രീ വിരുദ്ധ നീക്കങ്ങൾക്കെതിരായ നിലപാടിൽ മാറ്റമില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

7:10 AM IST:

പുൽപ്പള്ളി അമരക്കുനിയിൽ വീണ്ടും വന്യജീവി ആക്രമണം. വടക്കേക്കര രതികുമാറിന്റെ ആടിനെ കടുവ കൊന്നു. കടുവയെ നേരിട്ട് കണ്ടെന്ന് രജികുമാർ പറ‌ഞ്ഞു. തൊഴുത്തിൽ കടുവയെ കണ്ടപ്പോൾ ഭയന്ന് വീട്ടിനുള്ളിലേക്ക് കയറിയെന്നും പുറത്തേക്ക് ഇറങ്ങരുതെന്ന് വനം വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും രതികുമാർ വ്യക്തമാക്കി. രാത്രി തന്നെ വനം വകുപ്പ് സ്ഥലത്ത് എത്തി പരിശോധന നടത്തി
 
7:06 AM IST: