Asianet News MalayalamAsianet News Malayalam

സഹകരണ ബാങ്കിലെ സ്ഥിരനിക്ഷേപം തിരികെ കൊടുക്കില്ലെന്ന് പരാതി; ഒരു മാസത്തിനകം പണം നൽകണമെന്ന് ലോകായുക്ത

ഊരൂട്ടമ്പലം സഹകരണ ബാങ്ക് പ്രസിഡന്‍റും സെക്രട്ടറിയും  ഫണ്ട്‌ ദുരുപയോഗം ചെയ്തു എന്ന് ആരോപിച്ചാണ് പത്മാവതി അമ്മ ലോകായുക്തയ്ക്ക് പരാതി നൽകിയത്.

Kerala Lokayukta ordered the payment of fixed deposit withdrawal within one month to 80 year old woman
Author
First Published Sep 14, 2024, 3:06 PM IST | Last Updated Sep 14, 2024, 3:06 PM IST

തിരുവനന്തപുരം: സഹകരണ ബാങ്കിലെ 18 സ്ഥിര നിക്ഷേപങ്ങൾ പിൻവലിക്കാൻ സാധിക്കുന്നില്ലെന്ന് കാണിച്ച് എൺപത് വയസുകാരി നൽകിയ പരാതിയിൽ ലോകായുക്തയുടെ ഉത്തരവ്. ഒരു മാസത്തിനകം പണം കൊടുക്കണമെന്ന് ബാങ്ക് പ്രസിഡന്‍റിനോടും സെക്രട്ടറിയോടും ലോകായുക്ത നിർദേശിച്ചു. ഊരൂട്ടമ്പലം സഹകരണ ബാങ്കിനെതിരെയാണ് റസ്സൽപുരം സ്വദേശിയായ എൺപത് വയസുകാരി പത്മാവതി അമ്മ പരാതി നൽകിയത്.

ഊരൂട്ടമ്പലം സഹകരണ ബാങ്ക് പ്രസിഡന്‍റും സെക്രട്ടറിയും  ഫണ്ട്‌ ദുരുപയോഗം ചെയ്തു എന്ന് ആരോപിച്ചാണ് പത്മാവതി അമ്മ ലോകായുക്തയ്ക്ക് പരാതി നൽകിയത്. ഈ കേസിലാണ് പരാതിക്കാരിയുടെ 18 സ്ഥിര നിക്ഷേപങ്ങൾ ഒരു മാസത്തിനകം തിരികെ കൊടുക്കാൻ ഉത്തരവായത്. ലോകായുക്‌ത ജസ്റ്റിസ് എൻ. അനിൽ കുമാർ ആണ് പരാതി പരിഗണിച്ചത്. കേസ് ഫയലിൽ സ്വീകരിച്ച് എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബർ പത്തിന് ലോകായുക്ത മുമ്പാകെ ഹാജരാകണമെന്നാണ് നിർദേശം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
 

Latest Videos
Follow Us:
Download App:
  • android
  • ios