Trending Videos: എഡിഎമ്മിന്‍റെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘം, യുഡിഎഫ് എൽഡിഎഫ് പോര്...

kerala latest trending and viral videos 2024 october 25

എൻസിപി മന്ത്രിസ്ഥാനത്തേക്ക് തോമസ് കെ തോമസിന് കുരുക്കായത് കൂറുമാറാനുള്ള നൂറ് കോടിയുടെ ഓഫറെന്ന് കണ്ടെത്തൽ. അജിത് പവാർ പക്ഷത്തേക്ക് ചേരാൻ കോവൂർ കുഞ്ഞുമോനും ആന്റണി രാജുവിനും 50 കോടി വീതം വാ​ഗ്ദാനം ചെയ്തു, എഡിഎമ്മിന്‍റെ മരണത്തിൽ പി. പി. ദിവ്യക്കെതിരെ സംഘടന നടപടിക്ക് സിപിഎം. മലപ്പുറം മുൻ എസ്.പി സുജിത്ത് ദാസ് ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ചെന്ന പൊന്നാനി സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊന്നാനി മജിസ്‌ട്രേറ്റ് കോടതി- ഇന്നത്തെ പ്രധാന വാർത്തകൾ അറിയാം- Trending Videos
 

1:33 PM IST

ADM നവീൻ ബാബുവിൻ്റെ മരണം പ്രത്യേക സംഘം അന്വേഷിക്കും

ADM നവീൻ ബാബുവിൻ്റെ മരണം പ്രത്യേക സംഘം അന്വേഷിക്കും, ഉത്തരമേഖല IG ഉത്തരവിറക്കി, മേൽനോട്ട ചുമതല കണ്ണൂർ റേഞ്ച് DIGക്ക്.

1:32 PM IST

പി.പി.ദിവ്യക്കെതിരായ പാർട്ടി നടപടി; നിലപാട് വ്യക്തമാക്കാതെ സിപിഎം

പി.പി.ദിവ്യക്കെതിരായ പാർട്ടി നടപടി; നിലപാട് വ്യക്തമാക്കാതെ സിപിഎം, നേതാക്കൾക്കിടയിൽ ഭിന്നതയെന്ന് സൂചന.

1:26 PM IST

'കേരളത്തിലെ സിപിഎമ്മിനെ സംഘപരിവാറിന്റെ തൊഴുത്തിൽക്കെട്ടിയ ആളാണ് മുഖ്യമന്ത്രി'

'കേരളത്തിലെ സിപിഎമ്മിനെ സംഘപരിവാറിന്റെ തൊഴുത്തിൽക്കെട്ടിയ ആളാണ് മുഖ്യമന്ത്രി', ഈ മുഖ്യമന്ത്രിയാണ് വർഗീയതക്കെതിരെ പോരാടാൻ ആഹ്വാനം ചെയ്യുന്നതെന്ന് പരിഹസിച്ച് വി.ഡി.സതീശൻ

1:25 PM IST

ടി.വി.പ്രശാന്തിനെ പിരിച്ചുവിടാനൊരുങ്ങി ആരോഗ്യവകുപ്പ്

ടി.വി.പ്രശാന്തിനെ പിരിച്ചുവിടാനൊരുങ്ങി ആരോഗ്യവകുപ്പ്, സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തൽ.

12:42 PM IST

ഷുക്കൂർ പാർട്ടി വിടില്ലെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി സാജിദ്

ഷുക്കൂർ മാറിനിൽക്കുന്നത് തെറ്റിദ്ധാരണ മൂലമാണെന്നും ഉച്ചയ്ക്ക് ശേഷം പ്രചാരണത്തിന് ഇറങ്ങുമെന്നും സിപിഎം ബ്രാഞ്ച് സെക്രട്ടറി സാജിദ്

12:39 PM IST

ഷുക്കൂറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് ഡിസിസി നേതൃത്വം

പാലക്കാട് സിപിഎം ഏരിയാ കമ്മറ്റി അംഗം അബ്ദുൾ ഷുക്കൂർ പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സ്വാഗതം ചെയ്ത്  കോണ്‍ഗ്രസ്. ഷുക്കൂറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ബിജെപി ദേശീയ കൗണ്‍സിൽ അംഗം എൻ ശിവരാജനും ഷുക്കൂറിന്‍റെ വീട്ടിലെത്തി. 

11:46 AM IST

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കി

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കി, രാഹുൽ ഗോപാലിന്റെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി

11:46 AM IST

ഒരാൾ ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്കുകൊളുത്തി വണങ്ങി നിന്നു'

'ഒരാൾ ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്കുകൊളുത്തി വണങ്ങി നിന്നു, മറ്റൊരാൾ RSS ശാഖയ്ക്ക് സംരക്ഷണമൊരുക്കി' കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ മുഖ്യമന്ത്രി

10:51 AM IST

അൻമോൾ ബിഷ്ണോയിയെക്കുറിച്ച് വിവരം നൽകിയാൽ 10 ലക്ഷം പാരിതോഷികം

അൻമോൾ ബിഷ്ണോയിയെക്കുറിച്ച് വിവരം നൽകിയാൽ 10 ലക്ഷം പാരിതോഷികം, ബാബ സിദ്ദിഖി വധത്തിന് ഗൂഢാലോചന നടത്തിയെന്ന് എൻഐഎ.

10:50 AM IST

പാലക്കാട് സിപിഎം ഏരിയാ കമ്മിറ്റി അംഗം പാർട്ടി വിട്ടു

പാലക്കാട് സിപിഎം ഏരിയാ കമ്മിറ്റി അംഗം പാർട്ടി വിട്ടു; പാർട്ടിയിൽ കടുത്ത അവഗണനയെന്ന് അബ്ദുൾ ഷുക്കൂർ ; അനുനയ നീക്കവുമായി സിപിഎം

9:09 AM IST

കുഞ്ഞിന്റെ സ്വർണമാല പൊട്ടിച്ച് സ്ത്രീകൾ, സിസിടിവി ദൃശ്യം

അമ്മയുടെ കയ്യിലിരുന്ന കുഞ്ഞിന്റെ സ്വർണമാല പൊട്ടിച്ചെടുത്ത് സ്ത്രീകൾ. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. സിസിടിവി ദൃശ്യം പുറത്ത്

9:07 AM IST

'ആർക്കും പണം വാ​ഗ്ദാനം ചെയ്തിട്ടില്ല'; 100 കോടി ഓഫർ നിഷേധിച്ച് തോമസ് കെ തോമസ്

അജിത് പവാർ പക്ഷത്ത് ചേരാൻ രണ്ട് എംഎൽഎമാർക്ക് 100 കോടി വാ​ഗ്ദാനം ചെയ്തെന്ന ആരോപണം നിഷേധിച്ച് തോമസ് കെ തോമസ് എംഎൽഎ. ആർക്കും പണം വാ​ഗ്ദാനം ചെയ്തിട്ടില്ലെന്ന് തോമസ് കെ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വിവാദത്തിന് പിന്നിൽ ആന്റണി രാജു ആയിരിക്കാമെന്ന് തോമസ് കെ തോമസ് ആരോപിക്കുന്നു. മുഖ്യമന്ത്രി തന്നോട് ചോദിച്ചിരുന്നു എന്ന കാര്യം തോമസ് കെ തോമസ് സമ്മതിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ കാര്യങ്ങളും അന്വേഷിക്കണമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം അജിത് പവാറുമായി ബന്ധമില്ലെന്ന് വെളിപ്പെടുത്തി. 

8:36 AM IST

മഴ കനത്തു ! നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴ കനത്തു ! നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇന്നും നാളെയും ശക്തമായ ഇടിമിന്നലിന് സാധ്യത

8:07 AM IST

വഴിമുടക്കിയ 100 കോടി ! എൻ.സി.പി MLA തോമസ്.കെ.തോമസിന് കുരുക്ക്

എൻസിപി മന്ത്രിസ്ഥാനത്തേക്ക് തോമസ് കെ തോമസിന് കുരുക്കായത് കൂറുമാറാനുള്ള നൂറ് കോടിയുടെ ഓഫർ. അജിത് പവാർ പക്ഷത്തേക്ക് ചേരാൻ കോവൂർ കുഞ്ഞുമോനും ആന്റണി രാജുവിനും 50 കോടി വീതം വാ​ഗ്ദാനം ചെയ്തെന്ന് കണ്ടെത്തൽ.

8:07 AM IST

പ്രചാരണത്തിൽ സജീവമായി അപരാജിത രാജ

വൈറൽ പാട്ടുകളും മുദ്രാവാക്യങ്ങളും... പ്രചാരണത്തിൽ സജീവമായി അപരാജിത രാജ, JNUവിലെ സമരവീര്യം പിൻബലം

8:06 AM IST

കരതൊട്ട് ദാന ചുഴലിക്കാറ്റ്, ഒഡിഷ - ബംഗാൾ തീരങ്ങളിൽ ശക്തമായ കാറ്റ്

കരതൊട്ട് ദാന ചുഴലിക്കാറ്റ്, ഒഡിഷ - ബംഗാൾ തീരങ്ങളിൽ ശക്തമായ കാറ്റ്, 16 ജില്ലകളിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്

8:05 AM IST

പ്രശാന്തിന്റെ പണി പോകും! പമ്പിന് അനുമതി തേടിയത് ചട്ടങ്ങൾ ലംഘിച്ച്

എഡിഎം നവീന്‍റെ മരണത്തിന് പിന്നാലെ വിവാദ പെട്രോൾ പമ്പ് അനുമതിയിൽ കൂടുതൽ നടപടി. പ്രശാന്തിന്റെ പണി പോകും! പമ്പിന് അനുമതി തേടിയത് ചട്ടങ്ങൾ ലംഘിച്ച്, കുരുക്ക് മുറുകുന്നു