തെക്കൻ കേരളത്തിന്‌ സമീപം ചക്രവാതച്ചുഴി, ഇടിമിന്നലോടെ മഴ; 10 ജില്ലകളിൽ യെല്ലോ, വയനാട്ടിൽ പ്രത്യേക ജാഗ്രത വേണം

തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ തെക്കൻ കേരളത്തിന്‌ സമീപം ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. നവംബർ അഞ്ചോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെടാനും സാധ്യതയുണ്ട്.

kerala latest rain update imd issued yellow alert in 10 districts chance to heavy rain fall and lighting

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. രണ്ട് ജില്ലകളിൽ കൂടെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളത്തും കണ്ണൂരുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നേരത്തെ  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. വയനാട്ടിൽ ഉച്ചക്ക് ശേഷം വിവിധ ഇടങ്ങളിൽ മഴ ശക്തമായതോടെ ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ തെക്കൻ കേരളത്തിന്‌ സമീപം ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. നവംബർ അഞ്ചോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെടാനും സാധ്യതയുണ്ട്. അതിനാൽ  അടുത്ത 5  ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക്  സാധ്യതയുണ്ട്. 

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ  ഇന്ന്  ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്  അറിയിച്ചു. സംസ്ഥാനത്ത് തുലാവർഷം സജീവമായിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. മലയോര മേഖലകളിലും ഇടനാടുകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ സാധ്യതയുണ്ട്.  ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Read More : കനത്ത മഴയും കാറ്റും, കോഴിക്കോട് ബസിനും ട്രാവലറിനും മുകളിലേക്ക് മരം പൊട്ടി വീണു

Latest Videos
Follow Us:
Download App:
  • android
  • ios