എപ്രിലിൽ കേരളത്തിൽ പൊതു അവധിയും പ്രാദേശിക അവധിയും നിറയെ! കുട്ടികൾക്കൊപ്പം ആഘോഷിക്കാം, അറിയേണ്ടതെല്ലാം
പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 26 ന് കേരളത്തിൽ പൊതു അവധിയുണ്ടാകും. ഇതിനൊപ്പം തന്നെ വിവിധ പ്രാദേശിക അവധികളും ലഭിക്കും
തിരുവനന്തപുരം: കുട്ടികളുടെ വേനലവധിക്കാലം തുടങ്ങിയതോടെ ഒപ്പം കൂടാനാകാത്തതിന്‍റെ വിഷം രക്ഷകർത്താക്കൾക്ക് എപ്രിൽ മാസത്തിൽ തീർക്കാം. കേരളത്തിൽ പൊതു അവധിയും പ്രാദേശിക അവധിയും ഏപ്രിൽ മാസത്തിൽ അത്യാവശ്യം ലഭിക്കുമെന്നാണ് വ്യക്തമാകുന്നത്. പെരുന്നാളും വിഷും പിന്നെ തിരഞ്ഞെടുപ്പും കൂടി ആകെ സംഭവ ബഹുലമാണ് ഏപ്രിൽ മാസം. അതിനിടയിൽ കുട്ടികൾക്കൊപ്പം ചിലവഴിക്കാൻ ഈ ഏപ്രിലിൽ കുറച്ച് പ്രാദേശിക അവധികളും ലഭിക്കും.
പെരുന്നാൾ തിയതി ആയിട്ടില്ലെങ്കിലും ഏപ്രിൽ രണ്ടാം വാരത്തിൽ ഒരു പൊതു അവധി കേരളത്തിലുള്ളവർക്ക് ഉറപ്പാണ്. വിഷു ദിനം ഇക്കുറി ഞായറാഴ്ചയാണ്. എന്നാൽ പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 26 ന് കേരളത്തിൽ പൊതു അവധിയുണ്ടാകും. ഇതിനൊപ്പം തന്നെ വിവിധ പ്രാദേശിക അവധികളും ലഭിക്കും.
കടലാക്രമണത്തിൽ ജാഗ്രത; കേരളത്തിൽ വേനൽ മഴ സാധ്യതയെന്നും കാലാവസ്ഥ പ്രവചനം, അറിയിപ്പ് 4 ജില്ലകളിൽ
ഏപ്രിൽ 26 ന് പൊതു അവധി
ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് ഏപ്രിൽ 26 നാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അടക്കം എല്ലാ സ്ഥാപനങ്ങൾക്കും അന്നേ ദിവസം പൊതു അവധി ആയിരിക്കും. വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രാദേശിക അവധികൾ
ഏപ്രിൽ അഞ്ചിന് തിരുവനന്തപുരം പോത്തൻകോട്ട് പ്രാദേശിക അവധി
പോത്തൻകോട് ശ്രീ പണിമൂല ദേവീ ക്ഷേത്രത്തിലെ ദ്വിവത്സര മഹോത്സവത്തോടനുബന്ധിച്ച് ഏപ്രിൽ അഞ്ചിന് പോത്തൻകോട്, അണ്ടൂർക്കോണം, വെമ്പായം, മാണിക്കൽ, മംഗലപുരം ഗ്രാമ പഞ്ചായത്തുകളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ കഴക്കൂട്ടം, ശ്രീകാര്യം ഭാഗമായിരുന്നതും, ഇപ്പോൾ തിരുവനന്തപുരം നഗരസഭയുടെ ഭാഗമായിട്ടുള്ളതുമായ പ്രദേശത്തെയും അവധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.
ഏപ്രിൽ 9 ന് കൊടുങ്ങലൂർ താലൂക്കിൽ പ്രാദേശിക അവധി
കൊടുങ്ങലൂര്‍ ഭരണിയോട് അനുബന്ധിച്ച് ഏപ്രില്‍ ഒമ്പതിന് തൃശൂര്‍ ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊടുങ്ങലൂര്‍ താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിട്ടുള്ളത്. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് കലക്ടര്‍ അറിയിച്ചു.
ഏപ്രിൽ 10 ന് തിരുവനന്തപുരം ചിറയിൻകീഴ് പ്രാദേശിക അവധി
ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിലെ മീനഭരണിമഹോത്സവത്തിന്റെ ഭാഗമായി ഏപ്രിൽ 10 ന് തിരുവനന്തപുരം ജില്ലാ കളക്ടറാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ചിറയിൻകീഴ്, വർക്കല (പഴയ ചിറയിൻകീഴ് താലൂക്ക്) എന്നീ താലൂക്കുകളിലെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഏപ്രിൽ 10 ന് അവധിയായിരുക്കുമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചിട്ടുണ്ട്. എന്നാൽ, മുൻ നിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം