ശ്രദ്ധക്ക്, ചൂട് 3° സെൻ്റിഗ്രേഡ് ഉയരാം! കേരളത്തിൽ കൊടും ചൂട് മാത്രമല്ല, അസ്വസ്ഥതയുള്ള കാലാവസ്ഥയും, 8 ജില്ലയിൽ

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവുമാണ് അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് കാരണമാകുന്നത്...

Kerala high temperature warning for 8 districts 7 march latest news 

തിരുവനന്തപുരം: കേരളത്തിലെ എട്ട് ജില്ലകളിൽ 3 ഡിഗ്രി സെന്‍റിഗ്രേഡ് വരെ ചൂട് ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തിൽ എട്ട് ജില്ലകളിൽ കനത്ത ചൂട് മാത്രമല്ല ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. പാലക്കാട് , പത്തനംതിട്ട , ആലപ്പുഴ , തൃശ്ശൂർ ,  കൊല്ലം , കോട്ടയം , കോഴിക്കോട് , കണ്ണൂർ ജില്ലകളിലെ മലയോര മേഖലകളിലൊഴികെയാണ് ഈ കാലാവസ്ഥക്ക് സാധ്യതയെന്നാണ് അറിയിപ്പിൽ പറയുന്നത്.

'യൂസഫലിയുടെ ഓഫീസിൽ നിന്നാണ്', യുഎഇയിൽ‌ നിന്ന് തിരുവനന്തപുരത്തേക്ക് ആ ഫോൺകോൾ എത്തി! കൊച്ചി ലുലുവിൽ സ്നേഹസമ്മാനം

ഈ സാഹചര്യത്തിൽ 8 ജില്ലകളിലും മഞ്ഞ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് (2024 മാർച്ച് 7) പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38°C വരെയും , പത്തനംതിട്ട , ആലപ്പുഴ , തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ( സാധാരണയെക്കാൾ 2 - 3 °C കൂടുതൽ ) ഉയരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്ത് ഇന്ന് (07-03-2024) രാത്രി 11.30 വരെ 0.6 മുതൽ 1.4 മീറ്റർ വരെ ഉയരത്തിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios