നിയമസഭാ കയ്യാങ്കളി കേസ്: തുടരന്വേഷണം വേണമെന്ന മുൻ എംഎൽഎമാരുടെ ഹർജി എതിർത്ത് സംസ്ഥാന സർക്കാർ

സംഭവം നടന്ന ദിവസം ഭരണപക്ഷ എംഎൽഎമാരുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നുവെന്ന് മുൻ എംഎൽഎമാരായ ബിജിമോളും ഗീതാ ഗോപിയും ആരോപിക്കുന്നു

Kerala govt opposes Assembly clash case reinvestigation kgn

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണം വേണമെന്ന മുൻ വനിതാ എംഎൽഎമാരുടെ ആവശ്യം എതിർത്ത് സംസ്ഥാന സർക്കാർ. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹർജിക്കെതിരെയാണ് സർക്കാർ നിലപാട്. കേസിൽ വിചാരണ നീട്ടാനുള്ള നീക്കമാണ് മുൻ വനിതാ എംഎൽഎമാരുടെ ഹർജിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ തങ്ങൾക്ക് വാദിക്കാൻ കൂടുതൽ സമയം വേണമെന്ന് ഹർജിക്കാരും കോടതിയോട് ആവശ്യപ്പെട്ടു. 

മുൻ എംഎൽഎമാരായ ബിജിമോളും ​ഗീതാ ​ഗോപിയുമാണ് ഹർജി നൽകിയത്. കേസിനാധാരമായ പ്രശ്നം നടക്കുമ്പോൾ പ്രതിപക്ഷത്തായിരുന്നു ബിജിമോളും ഗീതാ ഗോപിയും. ഇവരുടെ ഹർജിക്കെതിരെ കെപിസിസി തടസ്സ ഹർജി നൽകി നൽകിയിട്ടുണ്ട്. ഹർജി അനുവദിക്കരുതെന്നും തള്ളണമെന്നുമാണ് കെപിസിസിയുടെ ആവശ്യം. കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണനാണ് തടസ്സ ഹർജി നൽകിയത്.

സംഭവം നടന്ന ദിവസം ഭരണപക്ഷ എംഎൽഎമാരുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നുവെന്ന് മുൻ എംഎൽഎമാരായ ബിജിമോളും ഗീതാ ഗോപിയും ആരോപിക്കുന്നുണ്ട്. എന്നാൽ മ്യൂസിയം പൊലീസിൽ പരാതി നൽകിയിട്ടും അന്വേഷണമുണ്ടായില്ല. ഈ കേസിൽ മൊഴിയെടുക്കുകയോ സാക്ഷിയാക്കുകയോ ചെയ്തിട്ടില്ലെന്നും ഇരുവരും ഹർജിയിൽ ആരോപിക്കുന്നു. ഹർജി ഈ മാസം 29 ന് പരിഗണിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇന്നാണ് കേസ് കോടതി വീണ്ടും പരിഗണിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios