ഗവര്‍ണറുമായി തുറന്ന പോരിന് സര്‍ക്കാര്‍: കെടിയു നിയമനത്തിന് അഞ്ച് അംഗ സേര്‍ച്ച് കമ്മിറ്റിയുണ്ടാക്കി

കെടിയു അടക്കം ആറ് സര്‍വകലാശാലകളിലെ വിസി നിയമനത്തിന് ഗവർണർ അടുത്തിടെ സേർച് കമ്മിറ്റി ഉണ്ടാക്കിയിരുന്നു

Kerala Govt forms KTU VC search committee without Governor nominee

തിരുവനന്തപുരം: ഗവർണ്ണറുമായി തുറന്ന പോരിലേക്ക് നയിക്കുന്ന തീരുമാനവുമായി സംസ്ഥാന സർക്കാർ. എപിജെ അബ്ദുൾ കലാം സാങ്കേതിക സര്‍വകലാശാലയുടെ വിസി നിയമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് അഞ്ച് അംഗ സേര്‍ച്ച് കമ്മിറ്റി ഉണ്ടാക്കി. ഇതിൽ ഗവര്‍ണറുടെ പ്രതിനിധിയെ ഉൾപ്പെടുത്തിയിട്ടില്ല. നേരത്തെ നിയമസഭാ പാസാക്കുകയും രാഷ്ട്രപതി തള്ളുകയും ചെയ്ത സേര്‍ച്ച് കമ്മിറ്റി ബില്ലിലെ വ്യവസ്ഥ പ്രകാരമാണ് സര്‍ക്കാര്‍ നീക്കം. അഞ്ചംഗ കമ്മിറ്റിയിൽ യുജിസി പ്രതിനിധിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. കെടിയു അടക്കം ആറ് സര്‍വകലാശാലകളിലെ വിസി നിയമനത്തിന് ഗവർണർ അടുത്തിടെ സേർച് കമ്മിറ്റി ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിൻ്റെ നീക്കം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios