തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ഹൈബി ഈഡന്‍; സ്വകാര്യ ബില്ലിനെ എതിർത്ത് കേരള സർക്കാർ

2023 മാർച്ച് 9 നാണ് ഈ കാര്യം ആവശ്യപ്പെട്ട് ഹൈബി ഈഡൻ പാർലമെന്റിൽ സ്വകാര്യ ബില്ല് അവതരിപ്പിച്ചത്. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി.

kerala government reject hibi eden mp request to move capital of kerala to kochi nbu

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ നിര്‍ദ്ദേശത്തോട് മുഖം തിരിച്ച് കേരള സര്‍ക്കാര്‍. വിഷയത്തില്‍ എതിർപ്പറിയിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുകയാണ്. ഈ നിർദ്ദേശം പ്രായോഗികമാല്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. 

2023 മാർച്ച് 9 നാണ് ഈ കാര്യം ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം പി പാർലമെന്റിൽ സ്വകാര്യ ബില്ല് അവതരിപ്പിച്ചത്. തുടർന്ന്, മാർച്ച് 30ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി. അടിയന്തരമായി ഇതിൽ അഭിപ്രായം അറിയിക്കണമെന്നും അതിനുശേഷം മാത്രമേ കേന്ദ്ര സർക്കാരിന് ഇതിൽ തുടർ നടപടി സ്വീകരിക്കാനാകൂ എന്നുമായിരുന്നു കത്തിന്റെ ചുരുക്കം. വിഷയത്തില്‍ എതിർപ്പറിയിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

വൻ സാമ്പത്തിക ബാധ്യത സർക്കാരിനുണ്ടാകും വികസനത്തിനായി ഒരിഞ്ച് പോലും ഭൂമി ഏയേറ്റടുക്കാനില്ലാത്ത കൊച്ചി നഗരത്തിൽ ഓഫീസ് മാറ്റാന്‍ കഴിയില്ലെന്നും സർക്കാർ കേന്ദ്രത്തെ അറിയിക്കും. സംസ്ഥാന രൂപീകരണം മുതൽ തലസ്ഥാന നഗരം തിരുവനന്തപുരമാണ്. അവിടെ അതിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. 

Also Read: വിവാഹ വീട്ടിലെ കൊലപാതകം; പ്രതികൾക്കെതിരെ രോഷാകുലരായി രാജുവിന്‍റെ ബന്ധുക്കൾ, തെളിവെടുപ്പ് നടത്താനാകാതെ പൊലീസ്

Latest Videos
Follow Us:
Download App:
  • android
  • ios