ഒടുവിൽ സര്‍ക്കാര്‍ ഉത്തരവിറക്കി, പണം അനുവദിച്ചു; കൊട്ടിയൂരിലെ സ്മാർട്ട്‌ വില്ലേജ് ഓഫീസിൽ വൈദ്യുതിയെത്തും

നിർമാണ കരാറിലെ പിഴവാണ് വിനയായത്. പണം അനുവദിച്ചതോടെ ഒരു മാസത്തിനുളളിൽ കെട്ടിടം തുറക്കാൻ കഴിയുമെന്ന് പഞ്ചായത്ത് അറിയിച്ചു.

kerala government issued money for electricity for kottiyoor smart village apn

കണ്ണൂർ: കൊട്ടിയൂരിലെ സ്മാർട്ട് വില്ലേജിലേക്ക് വൈദ്യുതിയെത്തിക്കാൻ 1.2  ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്. നിർമാണം പൂർത്തിയായി നാല് മാസം കഴിഞ്ഞിട്ടും വൈദ്യുതിയില്ലാത്തതിനാൽ വില്ലേജ് ഓഫീസ് തുറക്കാത്തത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. വാർത്തയ്ക്ക് പിന്നാലെ ഉടൻ നടപടിയെടുക്കാൻ റവന്യൂ മന്ത്രി നിർദേശം നൽകി. ഇരിട്ടി താലൂക്കിലെ മറ്റ്  സ്മാർട്ട് വില്ലേജുകളും ഉദ്ഘാടനം ചെയ്തെങ്കിലും വെളളവും കറന്‍റുമില്ലാത്തതിനാൽ തുറക്കാനാവാതെ കാടുപിടിച്ച സ്ഥിതിയിലായിരുന്നു കൊട്ടിയൂരിലെ ഓഫീസ്. നിർമാണ കരാറിലെ പിഴവാണ് വിനയായത്. പണം അനുവദിച്ചതോടെ ഒരു മാസത്തിനുളളിൽ കെട്ടിടം തുറക്കാൻ കഴിയുമെന്ന് പഞ്ചായത്ത് അറിയിച്ചു. 

ലൈംഗികത പ്രകടമാകുന്ന കണ്ടന്റുകൾ തെളിവായെത്തുമ്പോൾ എങ്ങനെ സൂക്ഷിക്കണം? ഹൈക്കോടതി മാര്‍ഗ നിര്‍ദ്ദേശം

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios