ഹാജർബുക്ക് പഴങ്കഥ! നിർണായക തീരുമാനമെടുത്ത് സർക്കാർ, ഇനി ബയോമെട്രിക്ക് പഞ്ചിംഗ് മാത്രം സെക്രട്ടേറിയേറ്റിൽ
ഡിസംബർ മാസം മുതൽ ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം പൂർണമായ നിലയിൽ നടപ്പാക്കുമെന്ന നിർണായക തീരുമാനമെടുത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: കേരളത്തിന്‍റെ ഭരണസിരാ കേന്ദ്രമായ സംസ്ഥാന സെക്രട്ടറിയേറ്റിലെ ജീവനക്കാരെ സംബന്ധിച്ചടുത്തോളം ഹാജർ ബുക്ക് പഴങ്കഥയായി. ഡിസംബർ മാസം മുതൽ ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം പൂർണമായ നിലയിൽ നടപ്പാക്കുമെന്ന നിർണായക തീരുമാനമെടുത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ. സെക്രട്ടേറിയറ്റിൽ ഹാജർ പുസ്തകം ഒഴിവാക്കിയെന്നും സെക്രട്ടേറിയറ്റിൽ സ്പാർക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം പൂർണ്ണമായും നടപ്പിലാക്കിയെന്നുമുള്ള ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി.
പെൻഷൻ തട്ടിപ്പിൽ കർശന നടപടി; തട്ടിപ്പ് നടത്തിയ സര്‍ക്കാര്‍ ജീവനക്കാരും കൂട്ടുനിന്നവരും കുടുങ്ങും
സെക്രട്ടേറിയറ്റിൽ സ്പാർക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം പൂർണ്ണമായും നടപ്പിലാക്കിയതിനാൽ ഹാജർ പുസ്തകത്തിൽ ഹാജർ രേഖപ്പെടുത്തുന്നത് ഒഴിവാക്കി ഉത്തരവായി. ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുളള ഉദ്യോഗസ്ഥർ തുടർന്നും പുസ്തകത്തിൽ ഹാജർ രേഖപ്പെടുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കി.
പൊതുഭരണ വകുപ്പിന്‍റെ അറിയിപ്പ് ഇപ്രകാരം
സെക്രട്ടേറിയറ്റിൽ ഹാജർ പുസ്തകം ഒഴിവാക്കി. സെക്രട്ടേറിയറ്റിൽ സ്പാർക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം പൂർണ്ണമായും നടപ്പിലാക്കിയതിനാൽ ഹാജർ പുസ്തകത്തിൽ ഹാജർ രേഖപ്പെടുത്തുന്നത് ഒഴിവാക്കി ഉത്തരവായി. ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുളള ഉദ്യോഗസ്ഥർ തുടർന്നും പുസ്തകത്തിൽ ഹാജർ രേഖപ്പെടുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം