സ്വപ്ന ലക്ഷ്യത്തിനായി കേരളം; 2,400 കോടി രൂപയോളം ചെലവ്, ലോക ബാങ്കിന്‍റെ ഉള്‍പ്പെടെ സഹായത്തോടെ വമ്പൻ പദ്ധതി

മാലിന്യസംസ്കരണ രംഗത്തെ സംരംഭക സാധ്യതകളെയും ഈ പദ്ധതിയുടെ ഭാഗമായി പ്രയോജനപ്പെടുത്താനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്

Kerala for the dream goal 2,400 crores of expenditure project btb

കൊച്ചി: മാലിന്യമുക്ത കേരളം യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യവുമായി 'കേരള ഖരമാലിന്യ പരിപാലന പദ്ധതി'ക്ക്  കൊച്ചിയിൽ തുടക്കം കുറിച്ചു. സംസ്ഥാനത്തിന്റെ ഖരമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ലക്ഷ്യമിട്ട് ആവിഷ്കരിച്ച പദ്ധതി ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ബാങ്കിന്റെയും സഹായത്തോടെയാണ് നടപ്പാക്കുക. കേരളത്തിലെ മുഴുവൻ നഗരസഭകൾക്കും ശാസ്ത്രീയ ഖരമാലിന്യ സംസ്കരണ സംവിധാനങ്ങൾ ലഭ്യമാക്കാനുദ്ദേശിച്ചു നടപ്പിലാക്കുന്ന പദ്ധതിക്ക് 2,400 കോടി രൂപയോളം ചെലവ് കണക്കാക്കുന്നു.

മാലിന്യ ശേഖരണം മുതൽ സംസ്കരണം വരെയുള്ള എല്ലാ മേഖലകളിലും സുസ്ഥിരമായ സംവിധാനങ്ങൾ തയ്യാറാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. അതിവേഗത്തിൽ നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹമെന്ന നിലയിൽ നമ്മൾ അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളികളിലൊന്നാണ് മാലിന്യ സംസ്കരണമെന്നത്. ഈ ലക്ഷ്യം മുൻനിർത്തി എൽഡിഎഫ് സർക്കാർ 2016 മുതൽ നടപ്പിലാക്കിവരുന്ന 'നവകേരളം' പദ്ധതിയുടെ തുടർച്ചയായാണ് 'കേരള ഖരമാലിന്യ പരിപാലന പദ്ധതി' ആവിഷ്കരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മാലിന്യസംസ്കരണ രംഗത്തെ സംരംഭക സാധ്യതകളെയും ഈ പദ്ധതിയുടെ ഭാഗമായി പ്രയോജനപ്പെടുത്താനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ ആരോഗ്യകരവും പ്രകൃതിക്കിണങ്ങുന്നതുമായ സാമൂഹിക ജീവിതമുള്ളവരായി കേരള സമൂഹത്തെ മാറ്റിത്തീർക്കാൻ വിവിധ ഇടപെടലുകളാണ് എൽഡിഎഫ് സർക്കാർ നടപ്പിലാക്കി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്യാധുനിക മാലിന്യസംസ്കരണ രീതികൾ കൈവശമുള്ള നാടായി കേരളം ഇനിയുമുയരണം.

'കേരള ഖരമാലിന്യ പരിപാലന പദ്ധതി’ ആ ലക്ഷ്യത്തിലേക്കുള്ള ഒരു വലിയ ചുവടുവെപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഓണം പ്രമാണിച്ച് എല്ലാ ഗുണഭോക്താക്കൾക്കുമുള്ള രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചിരുന്നു. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 212 കോടി രൂപയുമുൾപ്പെടെ 1,762 കോടി രൂപയുമാണ് ഇതിനായി അനുവദിച്ചത്.

3 ദിവസം ജാഗ്രത വേണം; ഇടിമിന്നലോട് കൂടിയ മഴ, 55 കി.മീ വരെ വേഗത്തിൽ കാറ്റ്, മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios