ആയിരം കടന്ന് ആറ് ജില്ലകള്‍, ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ മലപ്പുറം ജില്ലയില്‍
മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, കൊല്ലം ജില്ലകളിലാണ് കേസുകള്‍ ആയിരം കടന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും 10,000 കടന്നു. 11,755 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആറ് ജില്ലകളില്‍ 1000 ലേറെ പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, കൊല്ലം ജില്ലകളിലാണ് കേസുകള്‍ ആയിരം കടന്നത്.
ഏറ്റവും കൂടുതല്‍ രോഗികള്‍ മലപ്പുറം ജില്ലയിലാണ്. 1632 പേര്‍ക്കാണ് ഇന്ന് മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 1324, തിരുവനന്തപുരം 1310, തൃശൂര്‍ 1208, എറണാകുളം 1191, കൊല്ലം 1107 പേര്‍ക്ക് വീതം രോഗം ബാധിച്ചു. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 843 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 727 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 677 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 539 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 523 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 348 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 187 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചു.
ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധയും ആശങ്ക സൃഷ്ടിക്കുന്നതാണ്. 116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത് കണ്ണൂര്‍ 25, തിരുവനന്തപുരം 20, കോഴിക്കോട് 19, എറണാകുളം 14, കൊല്ലം 10, ആലപ്പുഴ 8, മലപ്പുറം 7, കോട്ടയം 5, പത്തനംതിട്ട 4, വയനാട് 2, പാലക്കാട് 1, കാസര്‍കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.