സംസ്ഥാനത്ത് ഇന്ന് 32,819 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, ആശങ്കയായി ജനിതകമാറ്റം വന്ന വൈറസ് വ്യാപനവും
കഴിഞ്ഞ ദിവസത്തെ നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കും. നിയന്ത്രണം പാലിക്കുന്നതിൽ ആരും വിമുഖത കാട്ടരുത്. ജനതിക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം വ്യാപകമായിട്ടുണ്ടെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,819 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 1,41,191 പേരെ കൊവിഡ് ടെസ്റ്റിന് വിധേയരാക്കി. 32 കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂര്‍ 1996, ആലപ്പുഴ 1770, കൊല്ലം 1591, പത്തനംതിട്ട 1163, വയനാട് 968, കാസര്‍ഗോഡ് 906, ഇടുക്കി 859 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ആണ്.
കഴിഞ്ഞ ദിവസത്തെ നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കും. നിയന്ത്രണം പാലിക്കുന്നതിൽ ആരും വിമുഖത കാട്ടരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനതിക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം വ്യാപകമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷൻ എയർപോർട്ട് എന്നിവിടങ്ങളിൽ പരിശോധന സംവിധാനം ശക്തമാക്കും. ഓക്സിജൻ ലഭ്യതയും യോഗം വിലയിരുത്തി. പ്രതിസന്ധി മുൻകൂട്ടി കണ്ട് കൂടുതൽ ഒരുക്കങ്ങൾ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകൾ
രോഗവ്യാപനം മുന്നിൽ കണ്ട് ഓക്സിജൻ ബെഡുകളുടെ എണ്ണം വർധിപ്പിക്കും. എല്ലാ ആശുപത്രികളിലും സിഎഫ്എൽടിസികളിലും ഓക്സിജൻ സപ്ലൈ ഉറപ്പാക്കും. ഇഎസ്ഐ കോർപ്പറേഷൻ കീഴിലെ ആശുപത്രികളിലെ ബെഡുകൾ ഓക്സിജൻ ബെഡുകളാക്കി മാറ്റും. ജയിലിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ തടവുകാർക്ക് പരോൾ നൽകുന്ന കാര്യം പരിഗണനയിലാണ്. കേരളത്തിലെ ആക്ടീവ് കേസുകൾ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 250 ശതമാനം വർധിപ്പിച്ചു.
ആരോഗ്യപ്രവർത്തകരുടെ എണ്ണക്കുറവ് വലിയ പ്രശ്നമായി മുന്നിലുണ്ട്. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ 13625 പേർ കൊവിഡ് ബ്രിഗേഡിൻ്റെ ഭാഗമാക്കിയിട്ടുണ്ട്. ഇതും പോരാത്ത അവസ്ഥയാണ്. കൂടുതൽ പേർ കൊവിഡ് ബ്രിഗേഡിലേക്ക് വരണം. ഇതിനായി മാധ്യമങ്ങളിൽ സർക്കാർ പരസ്യം നൽകിയിട്ടുണ്ട്. കൂടുതൽ ആളുകൾ സേവനസന്നദ്ധരായി രംഗത്ത് വന്ന് കൊവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്യണം.
സംസ്ഥാനത്ത് ആകെയുള്ള ചിത്രം സ്ഥിതിഗതികൾ രൂക്ഷമാവുന്നു എന്നാണ്. തിരുവനന്തപുരത്ത് കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാൻ ക്രമീകരണം ഉറപ്പാക്കിയിട്ടുണ്ട്. 51 കേന്ദ്രങ്ങളിൽ വാക്സിനേഷൻ സുഗമമായി നടക്കുന്നുണ്ട്. മാസ് വാക്സിനേഷൻ നടക്കുന്ന ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ സ്പെഷ്യൽ തഹസിൽ ദാർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കും.
ഇന്ന് അവലോകനയോഗം ചേർന്ന് നിലവിലെ സാഹചര്യം പരിശോധിച്ചു. കഴിഞ്ഞ ദിവസത്തെ നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കും. നിയന്ത്രണം പാലിക്കുന്നതിൽ ആരും വിമുഖത കാട്ടരുത്. ജനതിക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം വ്യാപകമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷൻ എയർപോർട്ട് എന്നിവിടങ്ങളിൽ പരിശോധന സംവിധാനം ശക്തമാക്കും. ഓക്സിജൻ ലഭ്യതയും യോഗം വിലയിരുത്തി. പ്രതിസന്ധി മുൻകൂട്ടി കണ്ട് കൂടുതൽ ഒരുക്കങ്ങൾ നടത്തുന്നുണ്ട്.
രോഗവ്യാപനം മുന്നിൽ കണ്ട് ഓക്സിജൻ ബെഡുകളുടെ എണ്ണം വർധിപ്പിക്കും. എല്ലാ ആശുപത്രികളിലും സിഎഫ്എൽടിസികളിലും ഓക്സിജൻ സപ്ലൈ ഉറപ്പാക്കും. ഇഎസ്ഐ കോർപ്പറേഷൻ കീഴിലെ ആശുപത്രികളിലെ ബെഡുകൾ ഓക്സിജൻ ബെഡുകളാക്കി മാറ്റും. ജയിലിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ തടവുകാർക്ക് പരോൾ നൽകുന്ന കാര്യം പരിഗണനയിലാണ്. കേരളത്തിലെ ആക്ടീവ് കേസുകൾ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 250 ശതമാനം വർധിപ്പിച്ചു.
ആരോഗ്യപ്രവർത്തകരുടെ എണ്ണക്കുറവ് വലിയ പ്രശ്നമായി മുന്നിലുണ്ട്. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ 13625 പേർ കൊവിഡ് ബ്രിഗേഡിൻ്റെ ഭാഗമാക്കിയിട്ടുണ്ട്. ഇതും പോരാത്ത അവസ്ഥയാണ്. കൂടുതൽ പേർ കൊവിഡ് ബ്രിഗേഡിലേക്ക് വരണം. ഇതിനായി മാധ്യമങ്ങളിൽ സർക്കാർ പരസ്യം നൽകിയിട്ടുണ്ട്. കൂടുതൽ ആളുകൾ സേവനസന്നദ്ധരായി രംഗത്ത് വന്ന് കൊവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്യണം.
സംസ്ഥാനത്ത് ആകെയുള്ള ചിത്രം സ്ഥിതിഗതികൾ രൂക്ഷമാവുന്നു എന്നാണ്. തിരുവനന്തപുരത്ത് കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാൻ ക്രമീകരണം ഉറപ്പാക്കിയിട്ടുണ്ട്. 51 കേന്ദ്രങ്ങളിൽ വാക്സിനേഷൻ സുഗമമായി നടക്കുന്നുണ്ട്. മാസ് വാക്സിനേഷൻ നടക്കുന്ന ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ സ്പെഷ്യൽ തഹസിൽ ദാർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കും.
പത്തനംതിട്ടയിൽ ബേക്കറികളും നിർമ്മാണസൈറ്റുകളും കേന്ദ്രീകരിച്ച് കൊവിഡ് പരിശോധന ശക്തമാക്കും. അതിഥി തൊഴിലാളികളേയും വ്യാപകമായി പരിശോധിക്കും. എറണാകുളത്ത് ഓക്സിജൻ സപ്ലൈ വർധിപ്പിക്കാൻ നടപടി തുടങ്ങി. നാല് ദിവസം കൂടുമ്പോൾ രോഗികൾ ഇരട്ടിക്കുന്ന അവസ്ഥയാണ് തൃശ്ശൂരിൽ ഇതിനെ നേരിടാൻ ഒരുക്കം തുടങ്ങി. പുതിയ ഓക്സിജൻ പ്ലാൻ്റ് ഉടനെ തൃശ്ശൂരിൽ സ്ഥാപിക്കും.
മലപ്പുറത്ത് 20,000 ത്തോളം പേർ ചികിത്സയിലും 60000 പേർ നിരീക്ഷണത്തിലുമാണ്. വയനാട്ടിലെ ആദിവാസിമേഖലയിൽ കൊവിഡ് പ്രതിരോധം ശക്തമാക്കാൻ ട്രൈബൽ സെൽ സ്ഥാപിച്ചു. കണ്ണൂർ മെഡിക്കൽ കോളേജിലെ ഐസിയു ബെഡുകൾ വർധിപ്പിക്കും. നിലവിൽ ഓക്സിജൻ സപ്ലൈയോട് കൂടി 1300 ബെഡുകൾ കണ്ണൂരിലുണ്ട്. കാസർകോട് ജില്ലയിൽ സിഎഫ്എൽടിസികളുടെ എണ്ണം കൂട്ടും.
ജനതിക മാറ്റം വന്ന വൈറസ് സാന്നിധ്യം
ജനതിക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം കൂടി വരികയാണ്. മൂന്ന് വകഭേദങ്ങളിലുള്ള വൈറസ് കേരളത്തിൽ കണ്ടെത്തിയിട്ടുണ്ട്. വകഭേദം സംഭവിച്ച വൈറസ് അതിവേഗം പടരുന്നുണ്ട്. രോഗവ്യാപനം കൂടുന്നതിന് ആനുപാതികമായി മരണസംഖ്യ ഉയരും. നമ്മുടെ ആരോഗ്യമേഖലയ്ക്ക് താങ്ങാവുന്നതിലും അധികമായി രോഗികളുടെ എണ്ണം ഉയർന്നാൽ കൃത്യമായ ചികിത്സ അനുവദിക്കാൻ തടസമുണ്ടാവും. അത്തരം സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്താതെ നാം ജാഗ്രതയോടെ പ്രവർത്തിക്കണം.
കൈകൾ ശുദ്ധിയാക്കുന്നതും സാനിറ്റൈസർ സ്ഥിരമായി ഉപയോഗിക്കുന്നതും തുടരണം. എല്ലാവരും കൃത്യമായി മാസ്ക ധരിക്കുക. പറ്റിയാൽ എൻ 95 മാസ്ക് തന്നെ ധരിക്കുക. അല്ലെങ്കിൽ എൻ 95 മാസ്ക് ധരിക്കുക. അടച്ചിട്ട സ്ഥലങ്ങളിൽ സമ്പർക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം. ഇതൊക്കെ വീണ്ടും വീണ്ടും പറയുന്നത് നിലവിലെ സാഹചര്യം അതിജീവനം ഇതൊക്കെ പ്രധാനപ്പെട്ടതാണ് എന്നതിനാലാണ്. ജനതിക വ്യതിയാനം വന്ന വൈറസിനെതിരെ വാക്സിനുകൾക്ക് പ്രതിരോധം തീർക്കാനാവില്ലെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്. കേരളത്തിൽ കണ്ടെത്തിയതിൽ ഡബിൾ മ്യൂട്ടൻ്റെ വകഭേദത്തിന് മാത്രമാണ് അൽപമെങ്കിലും വാക്സിനെ ചെറുക്കാൻ കഴിവുള്ളത് ബാക്കി എല്ലാത്തരം വൈറസ് വകഭേദങ്ങൾക്കും വാക്സിൻ ഫലപ്രദമാണ്.
വാക്സീൻ കേരളത്തിൽ- മുഖ്യമന്ത്രി വിശദീകരിക്കുന്നു
368840 ഡോസ് വാക്സിനാണ് നമ്മുടെ കൈയിൽ ആകെയുള്ളത്. ഇതിനാലാണ് കേന്ദ്രത്തോട് അൻപത് ലക്ഷം ഡോസ് വാക്സിൻ ഉടനെ ആവശ്യപ്പെടുന്നത്. പുതിയ വാക്സിൻ പോളിസി കേന്ദ്രം നടപ്പാക്കും മുൻപേ നമ്മൾ അക്കാര്യം ആവശ്യപ്പെട്ടതാണ്. വാക്സിൻ ആവശ്യത്തിന് സ്റ്റോക്കുണ്ടെങ്കിൽ മാത്രമേ ബുക്കിംഗ് സ്വീകരിക്കാനാവൂ. ആവശ്യത്തിന് വാക്സിൻ സ്റ്റോക്ക് ഇല്ലാതെ ബുക്കിംഗ് എടുക്കാനാവില്ല. നിലവിൽ വാക്സിൻ ലഭിക്കുന്ന മുറയ്ക്ക് അടുത്ത ദിവസത്തേക്കുള്ള വാക്സിൻ തൊട്ടുമുൻപുള്ള ദിവസമാണ് ഷെഡ്യൂൾ ചെയ്യാൻ പറ്റുന്നത്. അങ്ങനെ ഷെഡ്യൂൾ ചെയ്താൽ തന്നെ വാക്സിൻ ബുക്കിംഗ് പെട്ടെന്ന് തീരുന്ന അവസ്ഥയാണ്. ഇപ്പോൾ വാക്സിനേഷന് ബുക്ക് ചെയ്യുന്നവർക്ക് അപ്പോയിൻമെൻ്റ കിട്ടാത്തതിന് കാരണം വാക്സിൻ സ്റ്റോക്ക് ഇല്ലാത്തതിനാലാണ്. നിലവിലുള്ള സാഹചര്യത്തിൻ്റെ ഗൗരവം ജനം തിരിച്ചറിയുന്നുണ്ട്.
ആവശ്യമായത്ര വാക്സീൻ ഇല്ലാത്തതാണ് പ്രശ്നം. ഉള്ള വാക്സീൻ വെച്ചു വേണം എല്ലാവർക്കും കൊടുക്കാൻ. ഇന്നില്ലെങ്കിലും നാളെ നോക്കിയാൽ ചിലപ്പോൾ ബുക്കിംഗ് ലഭിക്കും. സീനിയർ സിറ്റിസൺസിന് പ്രത്യേക കൗണ്ടർ ഒരുക്കുന്ന കാര്യം പരിഗണനയിലുണ്ട്. കേരളത്തിന് 50 ലക്ഷം ഡോസ് വാക്സീൻ കേന്ദ്രം തരണം. പുതിയ കേന്ദ്രനയം അനുസരിച്ച് കേരളം വാങ്ങേണ്ട വാക്സിൻ പണം കൊടുത്തു വാങ്ങും. വാക്സീൻ കമ്പനികളുമായി പ്രത്യേക സമിതി ചർച്ച തുടരുകയാണ്.
എടത്വ പള്ളിയിലെ ആഘോഷം ഉപേക്ഷിച്ചു
എടത്വ പള്ളിയിലെ ആഘോഷം ഉപേക്ഷിച്ചതായി അവിടുത്തെ വികാരി അറിയിച്ചു. 252 വർഷത്തിൽ ഇതാദ്യമായാണ് അവിടെ ആഘോഷം ഉപേക്ഷിക്കുന്നത്. ഈ മാതൃക എല്ലാവരും പിന്തുടരണം.
പോളിംഗ് ദിവസത്തിൽ ഡ്യൂട്ടിയിലുള്ള എല്ലാവർക്കും തലേദിവസം ആർടിപിസിആർ ടെസ്റ്റിന് വിധേയരാക്കാൻ തീരുമാനിച്ചിരുന്നു. ആൻ്റിജൻ ടെസ്റ്റ് നെഗറ്റീവായവരേയും കേറ്റും. കൊവിഡ് ബാധിതരെ നിരീക്ഷിക്കുന്നതിന് വനിത പൊലീസിൻ്റെ ബുള്ളറ്റ് പട്രോളിംഗ് സംഘത്തെ ഇറക്കും. കഴിഞ്ഞ 24 മണിക്കൂറിൽ 20214 പേർക്കെതിരെ മാസ്ക് ധരിക്കാത്തതിന് കേസെടുത്തു. ആൾക്കൂട്ടമായി നിന്നതിന് 8132 കേസുകളും രജിസ്റ്റർ ചെയ്തു.
ലോക്ക് ഡൗണിലേക്ക് പോകുന്ന സാഹചര്യം ഒഴിവാക്കാൻ സൂക്ഷിക്കണം. കല്ല്യാണമടക്കം ആൾക്കൂട്ടമുണ്ടാവാൻ സാധ്യതയുള്ള എല്ലാ പരിപാടികളും ഉപേക്ഷിക്കാനുള്ള ഇടപെടൽ വേണം. സാമൂഹികമായി ഉത്തരവാദിത്തം എല്ലാവരുും ഏറ്റെടുത്തെങ്കിൽ വലിയ അപകടമാണ് കാത്തിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലുണ്ടായ ദാരുണമായ കാഴ്ചകൾ ഇവിടെ ആവർത്തിക്കണോ എന്ന് എല്ലാവരും ആലോചിക്കുക. സാഹചര്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനുള്ള പക്വത എല്ലാവരും കാണിക്കണം.
മഹ്‍സൂസ് നറുക്കെടുപ്പില്‍ മൂന്ന് ഭാഗ്യവാന്മാര്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു