വനനിയമ ഭേദഗതി: എൽഡിഎഫിൽ ഭിന്നത, കേരള കോൺഗ്രസിന് അതൃപ്തി, ശശീന്ദ്രന് നേരം വെളുത്തില്ലെന്ന് താമരശ്ശേരി ബിഷപ്പ്

റോഷി അഗസ്റ്റിൻ ഭാഗമായ മന്ത്രിസഭ എടുത്ത തീരുമാനത്തെ കേരള കോൺഗ്രസ് ചോദ്യം ചെയ്യുന്നത് കാര്യം അറിയാതെയെന്നായിരുന്നു വനംമന്ത്രിയുടെ മറുപടി.

Kerala Congress M dissatisfaction on Forest Act Amendment in LDF

തിരുവനന്തപുരം: വനനിയമ ഭേദഗതിയിൽ എൽഡിഎഫിൽ കടുത്ത ഭിന്നത. ക‍ർഷകവിരുദ്ധമായ ഭേദഗതികളിലെ അതൃപ്തി മുഖ്യമന്ത്രിയെ അറിയിച്ച് കേരള കോൺഗ്രസ്. റോഷി അഗസ്റ്റിൻ ഭാഗമായ മന്ത്രിസഭ എടുത്ത തീരുമാനത്തെ കേരള കോൺഗ്രസ് ചോദ്യം ചെയ്യുന്നത് കാര്യം അറിയാതെയെന്നായിരുന്നു വനംമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയോട് ആശങ്കകള്‍ പങ്കുവെച്ചെന്ന് ജോസ് കെ മാണിയും മാധ്യമങ്ങളോട് പ്രതികരിച്ചു. ശശീന്ദ്രന് നേരം വെളുത്തില്ലെന്നും ബിൽ പാസ്സാക്കിയാൽ വലിയ പ്രതിഷേധമുണ്ടാകുമെന്നും താമരശ്ശേരി ബിഷപ്പ് സർക്കാറിന് മുന്നറിയിപ്പ് നൽകി.

എൽഡിഎഫിനും സർക്കാറിനും മുന്നിലെ പുതിയ പ്രതിസന്ധിയാണ് വനനിയമ ഭേദഗതി. പ്രതിപക്ഷത്തിന്‍റെയും ക്രൈസ്തവ സഭകളുടേയും കടുത്ത എതിർപ്പിനിടെ കേരള കോൺഗ്രസ്സും പരസ്യമായി വിമർശിച്ചതാണ് പ്രശ്നം. വനംവകുപ്പ് ഉദ്യോഗസ്ഥരെ കാടിനുല്ളിൽ ആക്രമിച്ചാൽ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാം, ജെണ്ട പൊളിച്ചാൽ അറസ്റ്റ് തുടങ്ങിയ വ്യവസ്ഥകൾ കർഷകർക്കെതിരെ ദുരുപയോഗം ചെയ്യമെന്നാണ് പ്രധാന പരാതി. മുഖ്യമന്ത്രിയെ കണ്ട് ജോസ് കെ മാണിയും സംഘവും എതിർപ്പ് അറിയിച്ചു. വാറണ്ടില്ലാത്ത അറസ്റ്റ് ഇടക്കമുള്ള നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ബില്ല് പൂര്‍ണമായും കാര്‍ഷക വിരുദ്ധമാണെന്നും ജോസ് കെ മാണി പറഞ്ഞു. ഗൗരവത്തോടെ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

1961 ലെ വനനിയമത്തിൽ ഭേദഗതിക്ക് തീരുമാനിച്ചത് ഒന്നരമാസം മുമ്പ് ചേ‍ർന്ന മന്ത്രിസഭാ യോഗമാണ്. അതിന് പിന്നാലെ നിയമ-റവന്യു-വനം മന്ത്രിമാർ വീണ്ടും യോഗം ചേർന്നാണ് കരട് അംഗീകരിച്ചതെന്ന് വനംവകുപ്പ്. ഒരുഘട്ടത്തിലും കേരള കോൺഗ്രസ് മന്ത്രി റോഷി പരാതി ഉന്നയിക്കാതിരിക്കെ ഇപ്പോഴത്തെ പ്രതിഷേധത്തെയാണ് വനമന്ത്രി ചോദ്യം ചെയ്യുന്നത്. കൂടുതൽ സഭാ നേതാക്കൾ വിമർശനം കടുപ്പിക്കുന്നത് മലയോരമേഖലയിൽ സർക്കാരിനെതിരായ ജനവികാരത്തിന് കാരണമാകുന്നു, മതമേലധ്യക്ഷന്മാർ പക്വതയോടെ പെരുമാറണമെന്ന പറഞ്ഞ ശശീന്ദ്രന് താമരശ്ശേരി ബിഷപ്പ് കടുത്ത ഭാഷയിലാണ് മറുപടി നൽകിയത്.

നിലവിലെ നിയമത്തിൽ തന്നെ വാറണ്ടില്ലാതെ വാച്ചർമാർക്ക് അറസ്റ്റ് ചെയ്യാം എന്നിരിക്കെ ഇനി അത് ഉയർന്ന ഉദ്യോഗസ്ഥരാർ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരിലേക്ക് മാറ്റുന്നത് ദുരപയോഗം തടയില്ലേ എന്നാണ് വനംവകുപ്പ് ചോദ്യം. ജെണ്ട പൊളിക്കുന്നത് കർഷകരല്ലല്ലോ കയ്യേറ്റക്കാരല്ലേ എന്നും ചോദിക്കുനനു. പക്ഷെ എതിർപ്പ് കടുക്കന്ന സാഹചര്യത്തിൽ വനംവകുപ്പിന് വിട്ടുവീഴ്ച ചെയ്യേണ്ടിവരും. കരട് ബില്ലിൽ മാറ്റം ഉറപ്പാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios