ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പിണറായി മണിയടിച്ചതിന്‍റെ ഫലം, കിഫ്ബി റോഡിൽ ടോൾ വെച്ചാൽ പൊളിക്കും: അബിൻ വർക്കി

'സാധാരണക്കാരന്റെ നെഞ്ചത്ത് കയറി ഡാൻസ് കളിക്കാം എന്നാണ് പിണറായിയും മുഹമ്മദ് റിയാസും വിചാരിച്ചതെങ്കിൽ കിഫ്ബി റോഡിലല്ല ഒരു റോഡിലും നിങ്ങളിറങ്ങില്ല'

Kerala bad fate Result of Pinarayi ringing bell at London Stock Exchange KIIFB road toll will be demolished Youth Congress Abin Varkey

കിഫ്ബി റോഡിൽ ടോൾ വെച്ചാൽ അന്ന് തന്നെ പൊളിക്കുമെന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കി. കെ എൻ ബാലഗോപാലിനും പി രാജീവിനും റാൻ മൂളി നിക്കാതെ വഴിയിലായിരിക്കും യൂത്ത് കോൺഗ്രസ് പ്രവർത്തരെന്നും സാധാരണക്കാരന്റെ നെഞ്ചത്ത് കയറി ഡാൻസ് കളിക്കാം എന്നാണ് പിണറായിയും മുഹമ്മദ് റിയാസും വിചാരിച്ചതെങ്കിൽ കിഫ്ബി റോഡിലല്ല ഒരു റോഡിലും നിങ്ങളിറങ്ങില്ലെന്നും അബിൻ വർക്കി ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.

കിഫ്ബി റോഡുകളിൽ ടോൾ പിരിവ് അനുവദിക്കില്ല, അഴിമതിയുടെ പാപഭാരം ജനങ്ങളിൽ അടിച്ചേൽപ്പിച്ചാൽ ജനകീയ പ്രക്ഷോഭം: സതീശൻ

അബിൻ വർക്കിയുടെ കുറിപ്പ് പൂർണരൂപത്തിൽ

ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ
പിണറായി വിജയൻ
ഒരു മണിയടിച്ചതിന്റെയാണ്
നമ്മൾ നാട്ടുകാർ ഈ അനുഭവിക്കുന്നത്.
ദേശീയ ഹൈവേ ടോൾ പിരിക്കുന്ന പോലെ കിഫ്ബി നിർമിച്ച റോഡുകളിലും നികുതി പിരിക്കുമത്രേ. കിഫ്ബിയിൽ ഉൾപ്പെട്ട 500 റോഡുകളിൽ 30 ശതമാനം 50 കോടിക്ക് മുകളിൽ മുതൽ മുടക്കുള്ളതാണ്. അപ്പോൾ മിക്ക റോഡിലും ടോൾ സഹിക്കണമെന്ന് സാരം.
കിഫ്‌ബിയുടെ പണം എങ്ങനെ പിരിക്കുന്നു?
1. ബഡ്ജറ്റ് അലോക്കേഷനിൽ  പിഡബ്ല്യുഡിക്ക് വേണ്ടി കൊടുത്തിരുന്ന തുക കിഫ്ബിയുടെ ഫണ്ട് ആയി മാറ്റിയതാണ്.
2. മോട്ടോർ വെഹിക്കിൾ ടാക്സുകൾ 
3. പെട്രോളിയം സെസ് 
4. വിദേശ വായ്പ
7.82% പലിശ ഇന്ത്യയിൽ വായ്പകൾ കിട്ടുമെന്നിരിക്കെയാണല്ലോ ശ്രീമാൻ പിണറായിയുടെ സർക്കാർ കിഫ്ബിക്ക് വേണ്ടി 9.72 ശതമാനം പലിശക്ക് മസാല ബോണ്ടെടുത്തത്.
ഒരാൾ വണ്ടിയുമായി പുറത്തിറങ്ങുമ്പോൾ,
പി.ഡബ്ല്യു.ഡി ബഡ്ജറ്റ് അലോക്കേഷനിൽ തന്നെ നമ്മുടെ നികുതി പണം കിഫ്‌ബിക്ക് വേണ്ടി ഉപയോഗിക്കുന്നു. മോട്ടോർ വെഹിക്കിൾ ടാക്സിൽ നമ്മൾ വീണ്ടും നികുതിപ്പണമായി കിഫ്‌ബിക്ക് കൊടുക്കുന്നു. പെട്രോൾ അടിക്കുമ്പോൾ സെസ് മുഖേന വീണ്ടും കിഫ്‌ബി പണം എടുക്കുന്നു. ഇനി അതിലൂടെ സഞ്ചരിക്കുമ്പോൾ ടോൾ എന്ന യൂസർ ഫീ കൂടി കൊടുക്കണം എന്ന് പറഞ്ഞാൽ അതിനെയാണ് തീവെട്ടി കൊള്ള എന്ന് പറയുന്നത്. 2019 ജൂൺ 14ന് ഈ തീവെട്ടി കൊള്ള മുന്നിൽ കണ്ടുകൊണ്ട്  യുഡിഎഫ് എംഎൽഎമാർ അന്നത്തെ ധനകാര്യ മന്ത്രിയായിരുന്നു തോമസ് ഐസക്ക് നോട് കിഫ്ബി റോഡുകളിൽ ടോൾ പിരിക്കുമോ എന്ന് ചോദിച്ചപ്പോൾ, "  പിരിക്കില്ല " എന്ന് അസന്നിഗ്ദ്ധമായി ഉത്തരം പറഞ്ഞ സർക്കാരാണിത്. കിഫ്ബി സത്യത്തിൽ ഒരു ശാപമായിരിക്കുന്നു.
അത് കൊണ്ട് കിഫ്ബി റോഡിൽ ടോൾ വെച്ചാൽ അന്ന് ഞങ്ങളത് പൊളിക്കും.
കെ എൻ ബാലഗോപാലിനും പി രാജീവിനും റാൻ മൂളി നിക്കാതെ വഴിയിലായിരിക്കും. സാധാരണക്കാരന്റെ നെഞ്ചത്ത് കയറി ഡാൻസ് കളിക്കാം എന്നാണ് പിണറായിയും മുഹമ്മദ് റിയാസും വിചാരിച്ചതെങ്കിൽ കിഫ്ബി റോഡിലല്ല ഒരു റോഡിലും നിങ്ങളിറങ്ങില്ല...
സൂക്ഷിച്ചോ...

ആർക്കും സംശയം തോന്നില്ല! പുറമേ നോക്കിയാൽ പൂജ സാധനങ്ങൾ വിൽക്കുന്ന കട, അകത്തെ 'പുകയില' കച്ചവടം കയ്യോടെ പിടികൂടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios