Asianet News MalayalamAsianet News Malayalam

3 ദിവസം മുന്നേ അവസാനിക്കും, നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി; തീരുമാനം കാര്യോപദേശക സമിതിയുടേത്

18 ന് പിരിയാനായിരുന്നു മുൻ തീരുമാനം

Kerala Assembly session adjourned
Author
First Published Oct 4, 2024, 5:19 PM IST | Last Updated Oct 4, 2024, 5:19 PM IST

തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. പതിനഞ്ചിന് സഭാ സമ്മേളനം അവസാനിപ്പിക്കാൻ ഇന്ന് ചേർന്ന കാര്യോപദേശക സമിതി തീരുമാനിച്ചു. 18 ന് പിരിയാനായിരുന്നു മുൻ തീരുമാനം. 15 നുള്ളിൽ നിയമനിർമ്മാണ നടപടികൾ തീർക്കാനാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് അറിയിപ്പ്.

തിരുവനന്തപുരത്ത് ഇങ്ങനെയൊരു കാഴ്ച ഇതാദ്യം, ലുലുമാളിലെത്തിയവർക്കെല്ലാം ആഘോഷം! അത്രമേൽ വലിയ 'കേക്ക് മിക്സിംഗ്'

അതേസമയം ഇന്ന് തുടങ്ങിയ നിയമസഭാ സമ്മേളനത്തിൽ വയനാട് ദുരന്തത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം അറിയിച്ചു. വയനാട് പുനരധിവാസത്തിന് കേന്ദ്ര സഹായം വൈകുന്നതിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്താണ് ആദ്യ ദിനത്തെ സമ്മേളനം പിരിഞ്ഞിത്. പ്രതിപക്ഷ നേതാവും ഭരണ പ്രതിപക്ഷ നേതാക്കളും കടുത്ത വിമർശനം  ഉന്നയിച്ചപ്പോൾ കേന്ദ്ര നയത്തിൽ തൊടാതെയായിരുന്നു  മുഖ്യമന്ത്രിയുടേയും സ്പീക്കറുടേയും പ്രസംഗമെന്നതും ശ്രദ്ധേയമായി. 

ഇന്ന് സഭയിൽ നടന്നത്: വിശദവിവരങ്ങൾ ഇങ്ങനെ

വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് നിയമസഭ സമ്മേളനത്തിന് തുടക്കമായത്. വയനാട്ടിലെ പുനരധിവാസത്തിന് സർക്കാർ നടത്തുന്നത് അശ്രാന്ത പരിശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുനരധിവാസത്തിന് കേന്ദ്രസർക്കാരിന്റെയും ലോകത്തിന്‍റെ ആകെയും പിന്തുണ വേണം ശാസ്ത്രീയ ഭൂവിനിയോഗം, അപകട മുന്നറിയിപ്പ് തുടങ്ങിയ സംവിധാനങ്ങൾ എല്ലാം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് പുനരധിവാസ പദ്ധതിക്ക് പ്രാഥമിക രൂപരേഖയായെന്ന് റവന്യൂമന്ത്രി കെ.രാജൻ. ഭാവിയിലെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്ത് സൗകര്യങ്ങൾ ഒരുക്കണം. പുനരധിവാസ പ്രവർത്തനങ്ങൾക്ക് താമസം നേരിടുമോ എന്ന ആശങ്ക ഉണ്ടെന്നും രാജൻ പറഞ്ഞു. ഏറ്റവും ചുരുങ്ങിയത് 1000 സ്ക്വയർ ഫീറ്റ് വീടാണ് പരിഗണനയിലുള്ളതെന്നും പുനരധിവാസത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

വയനാട് പുനരധിവാസത്തിൽ കേന്ദ്രസർക്കാരിനെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വിമ‍ർശിച്ചു. താൽകാലിക സഹായം പോലും നൽകാത്ത കേന്ദ്ര നടപടി വിമർശിക്കാതെ പോകാനാകില്ല. പുനരധിവാസത്തിൽ പ്രതിപക്ഷം നൽകിയത് സമാനതകളില്ലാത്ത പിന്തുണയാണെന്നും മാതൃകാ പുനരധിവാസം നടപ്പാക്കണമെന്നും സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടു.

വയനാട് ദുരന്തത്തിൽ മാധ്യമങ്ങളെ വിമർശിച്ചാണ് സ്പീക്കർ എ.എൻ. ഷംസീർ രംഗത്തെത്തിയത് .ദുരന്ത സമയത്ത് ഒപ്പം നിന്നെങ്കിലും പുനരധിവാസത്തിന് വാർത്താ പ്രാധാന്യം നൽകുന്നില്ല. മുഖ്യധാര മാധ്യമങ്ങളിൽ നിന്ന് വാർത്ത അപ്രത്യക്ഷമായെന്നെന്നും സ്പീക്കർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios