വനം വകുപ്പ് ഫോട്ടോഗ്രാഫി മത്സരഫലം വിവാദത്തില്‍; സമ്മാന വിതരണം നടന്നില്ല !

മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ചിത്രത്തെ ചൊല്ലിയുള്ള പരാതിയാണ് മത്സരഫലം ഒഴിവാക്കാന്‍ കാരണമെന്നാണ് അറിയുന്നത്. 

keral Forest department photography competition in controversy Prize distribution did not happened bkg

വനം -വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച് കേരള വനം വകുപ്പ് നടത്തിയ വനം വന്യജീവി ഫോട്ടോഗ്രാഫി മത്സരഫലം വനം വകുപ്പ് റദ്ദാക്കിയതായി പരാതി. വിജയികളെ പ്രഖ്യാപിച്ച്, മത്സരഫലം വനം വകുപ്പ് സൈറ്റില്‍ പ്രസിദ്ധീകരിച്ച ശേഷമാണ് മത്സരഫലം റദ്ദാക്കിയെന്ന് അവാര്‍ഡ് ജേതാക്കള്‍ക്ക് വിവരം ലഭിക്കുന്നത്. ഞായറാഴ്ച കോഴിക്കോട് സമ്മാനദാനം നടക്കാനിരിക്കവെയാണ് ശനിയാഴ്ച വൈകുന്നേരം മത്സരഫലം റദ്ദാക്കിയതായി വിജയികള്‍ക്ക് അറിയിപ്പ് ലഭിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് മറ്റ് അറിയിപ്പുകളൊന്നും വനം വകുപ്പ് പുറത്തിറക്കിയിട്ടില്ല. 

മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ചിത്രത്തെ ചൊല്ലിയുള്ള പരാതിയാണ് മത്സരഫലം ഒഴിവാക്കാന്‍ കാരണമെന്നാണ് അറിയുന്നത്. 

മത്സരഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഒന്നാം സ്ഥാനം ലഭിച്ച ചിത്രത്തെ ചൊല്ലി പരാതികള്‍ ഉയര്‍ന്നിരുന്നു. മരിച്ച് കിടക്കുന്ന പെരിഗ്രിന്‍ ഫാല്‍ക്കണിനെ ബ്ലാക്ക് വിംഗ്ഡ് കൈറ്റ് തിന്നാന്‍ ശ്രമിക്കുമ്പോള്‍ ഒരു അമുര്‍ ഫാല്‍ക്കണ്‍, ബ്ലാക്ക് വിംഗ്ഡ് കൈറ്റിനെ തടയാന്‍ ശ്രമിക്കുന്നതായിരുന്നു ഒന്നാം സമ്മാനം ലഭിച്ച ചിത്രം. പറന്ന് പോകുന്ന മറ്റ് പക്ഷികളെ വായുവില്‍ വച്ച് അക്രമിക്കാന്‍ കെല്‍പ്പുള്ള പക്ഷിയാണ് അമുര്‍ ഫാല്‍ക്കണ്‍. 

മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത് ജയരാജ് ടി പി എന്ന ഫോട്ടോഗ്രാഫര്‍ക്കായിരുന്നു. എന്നാല്‍, ഈ ചിത്രം സ്റ്റേജ്ഡ് ആണെന്ന് പരാതികള്‍ ഉയര്‍ന്നു. വനം വകുപ്പ് നടത്തുന്ന ഫോട്ടോഗ്രാഫി മത്സരങ്ങള്‍ക്ക് അയക്കുന്ന ചിത്രങ്ങള്‍ സ്റ്റേജ്ഡ് ആകരുതെന്ന് നിയമമുണ്ട്. തുടര്‍ന്ന് ഫോട്ടോഗ്രാഫി കൂട്ടായ്മകളില്‍ ഇക്കാര്യം ചര്‍ച്ചയായി. അതിനു പിന്നാലെയാണ് മത്സരഫലം റദ്ദാക്കിയെന്ന് ജേതാക്കളായ ഫോട്ടോഗ്രാഫര്‍മാരെ അറിയിച്ചത്. എന്നാല്‍, മത്സരഫലം റദ്ദാക്കിയത് സംബന്ധിച്ച അറിയിപ്പുകള്‍ ലഭിച്ചിട്ടില്ലെന്നാണ് വനം വകുപ്പ് പിആര്‍ഒ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞത്. മത്സര നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ബന്ധപ്പെട്ടപ്പോഴും വ്യക്തമായ വിവരം ലഭിച്ചില്ല. 

നിലവില്‍ വനം വകുപ്പിന്റെ സൈറ്റില്‍ ഷോട്ട് ഫിലിം, വാട്ടര്‍ കളര്‍ പേയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, പ്രബന്ധമത്സരം, ട്രാവലോഗ് (മലയാളം, ഇംഗ്ലീഷ്), പോസ്റ്റര്‍ ഡിസൈനിംഗ് മത്സര ഫലങ്ങളുണ്ടെങ്കിലും ഫോട്ടോഗ്രാഫി മത്സരഫലം മാത്രമില്ല. മത്സരഫലം പ്രഖ്യാപിച്ചതിന് പിന്നാലെ അവര്‍ഡ് വിജയികള്‍ തങ്ങളുടെ അവാര്‍ഡ് ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദം ഉയര്‍ന്നത്.  

നിലവില്‍ വനം വകുപ്പിന്‍റെ സൈറ്റില്‍ ഷോട്ട് ഫിലിം, വാട്ടര്‍ കളര്‍ പേയിന്‍റിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, പ്രബന്ധമത്സരം, ട്രാവലോഗ് (മലയാളം, ഇംഗ്ലീഷ്), പോസ്റ്റര്‍ ഡിസൈനിംഗ് മത്സര ഫലങ്ങളുണ്ടെങ്കിലും വനം വകുപ്പിന്‍റെ ഏറ്റവും പ്രധാനപ്പെട്ട മത്സരമായ ഫോട്ടോഗ്രാഫി മത്സരഫലം മാത്രമില്ല. സെ​പ്റ്റം​ബ​ർ 20 മു​ത​ൽ 30 വ​രെ​യാ​യി​രു​ന്നു മ​ത്സ​ര​ത്തി​നാ​യി വനം വകുപ്പ് ഫോ​ട്ടോ​ക​ൾ ക്ഷ​ണി​ച്ചി​രു​ന്ന​ത്. ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ​ക്ക് അ​ഞ്ച് ഫോ​ട്ടോ​ഗ്രാ​ഫു​ക​ൾ വ​രെ സ​മ​ർ​പ്പി​ക്കാ​ന​വ​സ​രം ന​ൽ​കി​യി​രു​ന്നു. മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച പടത്തെ ചൊല്ലിയുള്ള പരാതിയാണ് ഫലം അസാധുവാക്കാന്‍ കാരണമായി അറിയുന്നത്. മത്സരഫലം പ്രഖ്യാപിച്ചതിന് പിന്നാലെ അവര്‍ഡ് വിജയികള്‍ തങ്ങളുടെ അവാര്‍ഡ് ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദം ഉയര്‍ന്നത്.  

Latest Videos
Follow Us:
Download App:
  • android
  • ios