ശബരിമല തീർത്ഥാടകർക്ക് ഗണേഷ് കുമാറിന്റെ ഉറപ്പ്; ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ വിട്ടുനൽകും

'ബസിനു മുന്നിലിരുന്നുളള ശരണം വിളി സമരം ശരിയല്ല, സമരം ചെയ്യാനല്ല ശബരിമലയിൽ വരുന്നത്,'അരവണയും അപ്പവും

kb ganesh kumar kerala minister response about ksrtc bus availability in makaravilakku sabarimala apn

പത്തനംതിട്ട : ശബരിമല മകരവിളക്കിനെത്തുന്ന തീർത്ഥാടകർക്ക് ഇത്തവണ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാർ. ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ ശബരിമല തീർത്ഥാടനത്തിനായി വിട്ടു നൽകും. തീർത്ഥാടകരുമായി പോകുന്ന ബസുകൾ വഴിയിൽ തടഞ്ഞിടരുതെന്ന് പൊലീസിന് നിർദ്ദേശം നൽകുമെന്നും മന്ത്രി അറിയിച്ചു. ഓരോ പൊലീസുകാരും തോന്നും പോലെ ബസ് വഴിയിൽ തടഞ്ഞു ഇടുന്ന സ്ഥിതിയുണ്ടെന്ന് ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. ആളില്ലാത്ത സ്ഥലത്ത് ബസ് പിടിച്ചു ഇട്ടാൽ തീർത്ഥാടകർ ബുദ്ധിമുട്ടു. പൊലീസുകാർ ഇക്കാര്യം പരിഗണിക്കണമെന്നും 
ഗതാഗത മന്ത്രി നിർദ്ദേശിച്ചു. ബസിനു മുന്നിലിരുന്നുളള ശരണം വിളി സമരവും ശരിയല്ല. സമരം ചെയ്യാനല്ല ശബരിമലയിൽ വരുന്നത്. നിലയ്ക്കലിൽ ബസിൽ കയറാനുള്ള തിരക്ക് കുറയ്ക്കാനുള്ള നടപടി ഉണ്ടാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അരവണയും അപ്പവും പമ്പയിൽ വിതരണം ചെയ്യണം. അപ്പോൾ സന്നിധാനത്തു തിരക്ക് കുറയുമെന്നും ഗതാഗത മന്ത്രി നിർദ്ദേശിച്ചു. 

 

 

 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios