പുല്ലുപാറ അപകടം: മന്ത്രി ഗണേഷ്‌കുമാർ അടിയന്തര സഹായം പ്രഖ്യാപിച്ചു, മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം

5 ലക്ഷം രൂപ വീതം നൽകുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സാചിലവ് കെഎസ്ആർടിസി വഹിക്കും.  

KB Ganesh kumar announces emergency Aid Rs 5 lakhs for families of deceased in KSRTC bus pullupara accident

ഇടുക്കി: പുല്ലുപാറ കെഎസ്ആർടിസി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കെഎസ്ആർടിസിയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് മന്ത്രി കെ.ബി ഗണേഷ്‌കുമാർ. 5 ലക്ഷം രൂപ വീതം നൽകുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സാചിലവ് കെഎസ്ആർടിസി വഹിക്കും. 

ഇന്ന് രാവിലെയാണ് ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. തഞ്ചാവൂരിലേക്ക് തീർഥാടനയാത്ര പോയ മാവേലിക്കര സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. നാല് പേർ മരിച്ചു. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഗതാഗത മന്ത്രി ഗണേഷ് കുമാർ ഉത്തരവിട്ടു.  

ദേശീയപാത വഴി വാഹനത്തിൽ എത്തിയവരാണ് രക്ഷാ പ്രവർത്തനം തുടങ്ങിയത്. പുറകെ പൊലീസും ഫയർ ഫോഴ്‌സും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും എത്തി. ബസിനുള്ളിൽ ഉണ്ടായിരുന്നവർ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. മാവേലിക്കര സ്വദേശികളായ രമ മോഹൻ, അരുൺ ഹരി, സംഗീത് എന്നിവർ മുണ്ടക്കയത്തെ ആശുപത്രിയിൽ എത്തും മുമ്പ് മരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ബിന്ദു നാരായണൻ മരിച്ചത്. ബസിൽ ഉണ്ടായിരുന്ന 33 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പെരിക്കാത്ത രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഒരാളെ പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ച ബിന്ദുവിന്റെ ഭർത്താവ് ഉണ്ണിത്താനാണ് പാല ആശുപത്രിയിൽ ഉള്ളത്. 30 പേർ മുണ്ടക്കയത്തെ ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്.

വീണ്ടും എച്ച്എംപിവി, 3 മാസം പ്രായമായ കുഞ്ഞിനും രോഗം സ്ഥിരീകരിച്ചെന്ന് ഐസിഎംആ‍ർ; 2 കേസും കർണാടകയിൽ

കുട്ടിക്കാലത്തെ വളവ് ഇറങ്ങിയപ്പോൾ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടുവെന്ന് ഡ്രൈവർ രാജീവ് കുമാർ പറഞ്ഞു. നിലവിൽ ചികിത്സയിലുള്ളവരെല്ലാം അപകടനില തരണം ചെയ്തു. മരിച്ചവരുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. ഇന്നലെ പുലർച്ചയാണ് കെഎസ്ആർടിസി ബസ്സിൽ മാവേലിക്കരയിൽ നിന്നുള്ള സംഘം തഞ്ചാവൂരിലേക്ക് പോയത്. സ്ഥിരമായി തീർത്ഥാടന യാത്ര പോകുന്ന സംഘമാണ്. തഞ്ചാവൂരിൽ നിന്നും തിരികെ വരുന്ന വഴിയാണ് അപകടമുണ്ടായത്. 

Latest Videos
Follow Us:
Download App:
  • android
  • ios