കായംകുളത്ത് കാറിൻ്റെ പിൻസീറ്റിൽ മൃതദേഹം: 52കാരൻ മരിച്ചത് മദ്യപിച്ച് ഉറങ്ങിയപ്പോൾ സംഭവിച്ച ഹൃദയാഘാതം മൂലം

കുറത്തികാട് പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം നടത്തി

Kayankulam car death not murder says Police

ആലപ്പുഴ: കായംകുളം പള്ളിക്കൽ- മഞ്ഞാടിത്തറയിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങി. മരിച്ച വാത്തികുളം സ്വദേശി 52 വയസ് പ്രായമുണ്ടായിരുന്ന അരുൺ ലിവർ സിറോസിസ് ബാധിതനായിരുന്നുവെന്നും അമിതമായി മദ്യപിച്ചതിനെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നും പൊലീസ് വ്യക്തമാക്കി. സുഹൃത്തുക്കളുമായി മദ്യപിച്ച ശേഷം സുഹൃത്തിൻറെ കാറിൽ തന്നെ കിടക്കുകയായിരുന്നു അരുൺ. ഉറക്കത്തിനിടെയാണ് മരണം സംഭവിച്ചത്. കുറത്തികാട് പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം നടത്തി. കാറിന്റെ പിൻസീറ്റിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

Latest Videos
Follow Us:
Download App:
  • android
  • ios