വയലാർ അവാർഡ് അശോകൻ ചരുവിലിൻ്റെ കാട്ടൂർ കടവ് നോവലിന്

മഹാപ്രളയത്തിൽ തകർന്ന ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കി അശോകൻ ചരുവിൽ എഴുതിയ കാട്ടൂർ കടവ് നോവലിന് വയലാർ അവാർഡ്

KATTOORKADAVU written by  ASHOKAN CHARUVIL wins Vayalar Award

തിരുവനന്തപുരം: വയലാർ അവാർഡ് അശോകൻ ചരുവിലിൻ്റെ കാട്ടൂർക്കടവിന്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശില്പവും ആണ് അവാർഡ്. മലയാളത്തിലെ രാഷ്ട്രീയ നോവലുകളുടെ ഗണത്തിൽ പെടുന്നതാണ് കൃതി. മഹാപ്രളയത്തിൽ തകർന്ന ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കിയുള്ള ജീവിതാപഗ്രഥനവും നവോത്ഥാനവും ദേശീയ പ്രസ്ഥാനവും പശ്ചാത്തലമാക്കിയുള്ളതാണ് കാട്ടൂർക്കടവ്. വയലാർ രാമവർമ്മ ട്രസ്റ്റ് പ്രസിഡൻറ് പെരുമ്പടവം ശ്രീധരനാണ് അവാർഡ് പ്രഖ്യാപിച്ചത്. 1977 മുതൽ സാഹിത്യ മേഖലയിലെ മികച്ച കൃതിക്ക് നൽകിവരുന്ന വയലാർ അവാർഡിൽ 48ാമത്തെ പുരസ്കാര പ്രഖ്യാപനമാണിത്. 

Latest Videos
Follow Us:
Download App:
  • android
  • ios