സാബുവിന്റെ ആത്മഹത്യ: 'ജീവനക്കാർ മോശമായി പെരുമാറിയോ എന്ന് അന്വേഷിക്കും, നടപടിയെടുക്കും': സൊസൈറ്റി പ്രസിഡന്റ്
സാബുവിനോട് മോശം പെരുമാറ്റമുണ്ടായെങ്കിൽ നടപടി സ്വീകരിക്കുമെന്നും എംജെ വർഗീസ് ഉറപ്പു നൽകി.
ഇടുക്കി: കട്ടപ്പനയിലെ നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ജീവനക്കാർ മോശമായി പെരുമാറിയോ എന്ന് അന്വേഷിക്കുമെന്ന് റൂറൽ ഡെവലപ്മെന്റ് സഹകരണ സൊസൈറ്റി പ്രസിഡന്റ് എംജെ വർഗീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സാബുവിനോട് മോശം പെരുമാറ്റമുണ്ടായെങ്കിൽ നടപടി സ്വീകരിക്കുമെന്നും എംജെ വർഗീസ് ഉറപ്പു നൽകി.
അതേ സമയം, കട്ടപ്പനയിൽ ജീവനൊടുക്കിയ നിക്ഷേപകൻ സാബുവിന്‍റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ പൊലീസിന്‍റെ നീക്കം. തെളിവുകൾ കിട്ടുന്ന മുറയ്ക്ക് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാനാണ് തീരുമാനം. അതേസമയം പ്രത്യേക അന്വേഷണം സംഘം ഇന്ന് മുതൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. സാബുവിന്റെ ബന്ധുക്കളുടെയും ആരോപണവിധേയരായ ബാങ്ക് ജീവനക്കാരുടെയും സിപിഎം ജില്ല കമ്മറ്റി അംഗം വി.ആർ.സജിയുടെയും മൊഴിയും രേഖപ്പെടുത്തും. സാബുവിന്റെ മൊബൈൽ ഫോൺ വിദഗ്ധ പരിശോധനയ്ക്ക് അയക്കാനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങാനും ആലോചിക്കുന്നുണ്ട്.