Asianet News MalayalamAsianet News Malayalam

കാര്യവട്ടം ക്യാംപസ് സംഘട്ടനം: റിപ്പോര്‍ട്ട് തേടി വിസി; കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

സാഞ്ചോസിനെ കാര്യവട്ടം കാമ്പസിലെ ഇടിമുറിയിലിട്ട് മര്‍ദ്ദിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ രജിസ്ട്രാര്‍ക്ക് കേരള സര്‍വകലാശാല വിസിയുടെ നിര്‍ദ്ദേശം

Karyavattom campus clash VC seeks report Police registers 2 FIR
Author
First Published Jul 3, 2024, 9:51 AM IST

തിരുവനന്തപുരം: കെഎസ്‌യു തിരുവന്തപുരം ജില്ലാ ജനറൽ സെക്രട്ടറി സാഞ്ചോസിനെ കാര്യവട്ടം കാമ്പസിലെ ഇടിമുറിയിലിട്ട് മര്‍ദ്ദിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ രജിസ്ട്രാര്‍ക്ക് കേരള സര്‍വകലാശാല വിസിയുടെ നിര്‍ദ്ദേശം. അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വൈസ് ചാൻസലര്‍ ഡോ.മോഹൻ കുന്നുമ്മേൽ ആവശ്യപ്പെട്ടു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ സാഞ്ചോസിനെ ഹോസ്റ്റലിലെ ഇടിമുറിയിലിട്ട് മര്‍ദ്ദിച്ചെന്നാണ് പരാതി.

സാഞ്ചോസിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്നലെ രാത്രി ശ്രീകാര്യം പോലീസ് സ്റ്റേഷൻ ഉപരോധിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. സാഞ്ചോസിൻ്റെ പരാതിയിൽ എസ്എഫ്ഐക്കാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി കെഎസ്‌യുവിൻ്റെ ഉപരോധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരു പോലീസുകാരന് പരിക്കേറ്റിരുന്നു. കൺട്രോൾ റൂമിലെ പൊലീസുകാരനാണ് വയറിന് പരിക്കേറ്റത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios