എങ്ങനെയാണ് കരിപ്പൂരിലെ വിമാനദുരന്തമുണ്ടായത്? ഗ്രാഫിക്സ് ചിത്രങ്ങളിലൂടെ കാണാം
ഒരു കുന്നിൻമുകളിലാണ് കരിപ്പൂർ വിമാനത്താവളം. 2700 മീറ്റർ റൺവേ. രണ്ടറ്റത്തും താഴ്ന്ന ഇടം. കനത്ത മഴ പെയ്യുന്നതിനിടെയാണ് വൈകീട്ട് ഏഴരയോടെ പൈലറ്റ് ലാൻഡിങിന് ശ്രമിക്കുന്നത്. ചിത്രങ്ങൾ കാണാം..
കോഴിക്കോട്: ഏറെ വെല്ലുവിളികൾ നിറഞ്ഞ ലാൻഡിംഗാണ് കരിപ്പൂർ വിമാനത്താവളത്തിലേത്. 'ടേബിൾ ടോപ്പ് റൺവേ' ആണെന്നതിന് പുറമേ, റൺവേയ്ക്ക് പല തരത്തിലുള്ള തകരാറുകൾ ഉള്ളതും വിമാനത്താവളത്തിന്‍റെ പൊതുവിലുള്ള സാങ്കേതികപോരായ്മകളും നേരത്തേയും വിവാദവിഷയങ്ങളായതാണ്.
എങ്ങനെയാണ് ഈ ദുരന്തമുണ്ടായത്? അത് ചിത്രങ്ങളിലൂടെ പുനരാവിഷ്കരിക്കാൻ ശ്രമിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. ചിത്രങ്ങൾ കാണുക.
ഒരു കുന്നിൻമുകളിലാണ് കരിപ്പൂർ വിമാനത്താവളം. 2700 മീറ്റർ റൺവേ. രണ്ടറ്റത്തും താഴ്ന്ന ഇടം.
കനത്ത മഴ പെയ്യുന്നതിനിടെയാണ് വൈകീട്ട് ഏഴരയോടെ പൈലറ്റ് ഡി വി സാഥെ ലാൻഡിങിന് ശ്രമിക്കുന്നത്. ആദ്യ ശ്രമത്തിൽ ലാൻഡിങ് നടന്നില്ല.
രണ്ടാം ശ്രമത്തിൽ പിഴച്ചു.
റൺവേയുടെ പകുതി പിന്നിട്ട ശേഷമാണ് പുറകുവശത്തെ ചക്രങ്ങൾ നിലംതൊട്ടത്. അവിടെ നിന്ന് 25 മീറ്റർ മാറിയ ശേഷം മുൻ ചക്രവും.
കൈവിട്ടുപോയെന്ന് മനസ്സിലാക്കിയപ്പോൾ നിയന്ത്രിക്കാൻ ക്യാപ്റ്റൻ അവസാന ശ്രമം നടത്തി. മഴയായതിനാൽ അത് നടന്നില്ല.
വിമാനം റൺവേയിൽ നിന്ന് തെന്നിമാറി രണ്ടായി പിളർന്ന് താഴെ വീണ് മതിൽ തകർത്ത് പുറത്തേക്ക്.
നാൽപ്പതടി താഴ്ചയിലേക്ക് കുത്തനെ വീണു.
- Air India Express plane crash
- Karipur Flight Accident
- Karipur flight skids off runway
- കരിപ്പൂരിൽ വൻദുരന്തം
- കരിപ്പൂർ തത്സമയം
- കരിപ്പൂർ തത്സമയവിവരങ്ങൾ
- കരിപ്പൂർ ദുരന്തം
- കരിപ്പൂർ പരിക്കേറ്റവരുടെ വിവരങ്ങൾ
- കരിപ്പൂർ മരണസംഖ്യ
- കരിപ്പൂർ മരിച്ചവരുടെ പേരുവിവരം
- കരിപ്പൂർ വിമാനത്താവളത്തിൽ വൻ ദുരന്തം
- കരിപ്പൂർ വിമാനദുരന്തം
- കരിപ്പൂർ വിമാനാപകടം തത്സമയം
- Karipur Plane Crash