കണ്ണൂർ തോട്ടട ഐടിഐയിൽ സംഘർഷം; കെ എസ് യു- എസ് എഫ് ഐ പ്രവർത്തകർ ഏറ്റുമുട്ടി, പൊലീസ് ലാത്തി വീശി
സംഘർഷം കനത്തതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. രണ്ട് സംഘടനയിലുമുളളവർ പരസ്പരം ഏറ്റുമുട്ടിയതോടെ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
കണ്ണൂർ : തോട്ടട ഐടിഐയിൽ കെ എസ് യു- എസ് എഫ് ഐ സംഘർഷം. കെഎസ്‌യു പ്രവർത്തകർ ക്യാമ്പസിനുള്ളിൽ കെട്ടിയ കൊടി എസ്എഫ്ഐ പ്രവർത്തകർ തകർത്തതോടെയാണ് സംഘർഷമുണ്ടായത്. ക്യാമ്പസിനുളളിൽ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. സംഘർഷം കനത്തതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പൊലീസിനെ വിദ്യാർത്ഥികൾ ക്യാമ്പസിന് അകത്തേക്ക് കയറ്റിവിട്ടിട്ടില്ല. ഗേറ്റ് അടച്ച് പൂട്ടിയ ശേഷം ക്യാമ്പസിന് അകത്തും സംഘർഷമുണ്ടായി. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ കോളേജ് അനിശ്ചിത കാലത്തേക്ക് പൂട്ടി.