1956 ൽ ഒറ്റ ദിവസത്തിൽ തുടങ്ങി, 75 ൽ മാറ്റത്തിന്‍റെ വിപ്ലവം കോഴിക്കോട് വഴി! 2009 ൽ 'കലോത്സവം', അറിയാം ചരിത്രം

ആദ്യത്തെ കലാപ്രതിഭ പട്ടം നേടിയത് പിൽക്കാലത്ത് ചലച്ചിത്രതാരമായി മാറിയ വിനീതാണ്. കാലാ തിലകമായതാകട്ടെ പൊന്നമ്പിളി അരവിന്ദും

Kalolsavam 2024 Latest news Kerala School Kalolsavam history details asd

സ്‌കൂൾ ജീവിതത്തിലെ ഏറ്റവും വർണ്ണാഭമായ ദിവസങ്ങൾ ഏതാണ്? കലോത്സവ ദിനങ്ങൾതന്നെ, അല്ലേ. പുസ്തകങ്ങളുടെയും പരീക്ഷയുടെയും പഠനത്തിന്റെയും ആശങ്കകളൊന്നുമില്ലാത്ത, പാട്ടും ഡാൻസും നിറങ്ങളും എഴുത്തുമൊക്കെച്ചേർന്ന രസകരമായ സമയം. കലോത്സവം കുട്ടികൾക്ക് മാത്രമല്ല നമുക്കെല്ലാം ആഘോഷത്തിന്റെ കാലമാണ്. കലാകേരളത്തിന് നിരവധി പ്രതിഭകളെ നൽകിയ സ്‌കൂൾ കലോത്സവങ്ങൾ. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേള കൂടിയാണ് കേരള സ്‌കൂൾ കലോത്സവം.

ആശ്വാസവാർത്ത! എൽഡി ക്ലർക്ക് അപേക്ഷ, അവസാന തിയതി നീട്ടി; നോട്ടിഫിക്കേഷനിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

സംസ്ഥാനം വീണ്ടുമൊരു കലോത്സവക്കാലത്തിലേക്ക് കടക്കുമ്പോൾ കേരള സ്‌കൂൾ കലോത്സവം വന്ന വഴികളെക്കുറിച്ച് കൂടി ചില കാര്യങ്ങളറിഞ്ഞാലോ? കേരളത്തോളം തന്നെ പഴക്കമുണ്ട് കേരളത്തിലെ സ്‌കൂളുകളിലെ കലോത്സവങ്ങൾക്കും. കേരള സംസ്ഥാനം രൂപീകൃതമായ 1956 ൽ, തൊട്ടടുത്ത മാസം തന്നെയാണ് കലോത്സവവും തുടങ്ങുന്നത്. ദില്ലി അന്തർസർവ്വകലാശാല കലോത്സവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടായിരുന്നു കേരളത്തിലെ ആദ്യ സ്കൂൾ കലോത്സവവും അരങ്ങിലെത്തിയത്. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ഡോ. സി എസ് വെങ്കിടേശ്വരനും, ഡപ്യൂട്ടി ഡയറക്ടർ രാമവർമ അപ്പൻ തമ്പുരാനും, ഗണേശ അയ്യർ എന്ന പ്രഥമാധ്യാപകനും ചേർന്നാണ് ആദ്യ കലോത്സവത്തിന്‍റെ സംഘാടക സമിതി രൂപീകരിച്ചത്. ഏതാണ്ട് 200 ഓളം കുട്ടികളാണ് സ്കൂൾ തലത്തിൽ നിന്ന് നേരിട്ട് കലോത്സവത്തിൽ പങ്കെടുത്തത്.

പക്ഷേ അന്ന് ഇതുപോലെ ഒരാഴ്ച നീണ്ട കലോത്സവ മാമാങ്കമില്ല, ഒരൊറ്റ ദിവസമായിരുന്നു കലോത്സവം ഉണ്ടയായിരുന്നത്. എറണാകുളം എസ് ആർ വി ഗേൾസ് ഹൈസ്കൂളിൽ വച്ചായിരുന്നു ആദ്യ കലോത്സവം. അന്ന് പേര് കേരള സ്‌കൂൾ യുവജനോത്സവം എന്നായിരുന്നു. 2009 മുതലാണ്‌ കേരള സ്കൂൾ കലോത്സവം എന്നറിയപ്പെടാൻ തുടങ്ങിയത്. 1975 ൽ കോഴിക്കോട് വച്ച് നടന്ന കലോത്സവം കലോത്സവ ചരിത്രത്തിൽത്തന്നെ വഴിത്തിരിവുണ്ടാക്കി. കഥകളി സംഗീതം, മോഹിനിയാട്ടം, അക്ഷരശ്ലോകം തുടങ്ങിയ ഇനങ്ങൾ മത്സര ഇനങ്ങളായി ചേർത്തതും കലോത്സവത്തിന് മുമ്പുള്ള ഘോഷയാത്ര ആരംഭിച്ചതും ഈ വർഷമാണ്. 1986 ൽ ടി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ്‌ കലോത്സവങ്ങളിൽ ഏറ്റവും കൂടുതൽ വ്യക്തിഗത പോയിന്റുകൾ നേടുന്ന പെൺകുട്ടിക്ക് കലാതിലകപ്പട്ടവും ആൺകുട്ടിക്ക് കലാപ്രതിഭ പട്ടവും നൽകിത്തുടങ്ങിയത്. ആദ്യത്തെ കലാപ്രതിഭ പട്ടം നേടിയത് പിൽക്കാലത്ത് ചലച്ചിത്രതാരമായി മാറിയ വിനീതാണ്. കാലാ തിലകമായതാകട്ടെ പൊന്നമ്പിളി അരവിന്ദും.

2006 - ലെ കലോത്സവം മുതൽ കലാ തിലകം, കലാ പ്രതിഭാ പട്ടങ്ങൾ നൽകുന്ന പതിവ് ഉപേക്ഷിച്ചു. അവസാനത്തെ കലാ തിലാകമായത് ആതിര ആർ നാഥ് ആണ്. ആ വർഷം പ്രതിഭാപട്ടം ഇല്ലായിരുന്നു. 86 ൽ തന്നെയാണ് കലോത്സവത്തിൽ ഹൈസ്കൂൾ തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന റവന്യൂ ജില്ലക്ക് സ്വർണ്ണക്കപ്പ് നൽകുന്ന പതിവും തുടങ്ങിയത്. 2013 ൽ 14 പുതിയ ഇനങ്ങൾ കൂടി കലോത്സവത്തിൽ ഉൾപ്പെടുത്തി. ബാലകലാമേള എന്ന ചെറിയ ഒരാശയം വളർന്ന് വികസിച്ച് ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയിലെത്തി നിൽക്കുമ്പോൾ അതിനുപിന്നിൽ ഒരുപാടുപേരുടെ അധ്വാനമുണ്ട്, സ്വപ്നങ്ങളുണ്ടെന്നതാണ് യാഥാർത്ഥ്യം.

വീഡിയോ സ്റ്റോറി കാണാം

 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios