കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിശദീകരിച്ച് സുരേന്ദ്രൻ, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച; ശ്രീകൃഷ്ണവിഗ്രഹം നൽകി

കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും സംഘടനാപ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും പ്രധാനമന്ത്രി വിശദമായി ചോദിച്ചറിഞ്ഞതായി കെ സുരേന്ദ്രന്‍ പറഞ്ഞു

k surendran meets pm narendra modi in delhi asd

ദില്ലി: ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. ദില്ലിയില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും സംഘടനാപ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും പ്രധാനമന്ത്രി വിശദമായി ചോദിച്ചറിഞ്ഞതായി കെ സുരേന്ദ്രന്‍ പറഞ്ഞു. ശ്രീകൃഷ്ണവിഗ്രഹം പ്രധാനമന്ത്രിക്ക് ഉപഹാരമായി നല്‍കുകയും ചെയ്തു.

ഗാനമേളക്കിടെ ഗായകൻ കുഴഞ്ഞുവീണു മരിച്ചു; വേദനയായി അബ്ദുൽ കബീറിന്‍റെ വിടവാങ്ങൽ

അതേസമയം ക്രിസ്ത്യൻ സഭാ സംഘടനകളുടെ പരസ്യ പ്രതിഷേധത്തിന് പിന്നാലെ കേരളത്തിലെ നേതാക്കളടക്കം പങ്കെടുത്ത് ദില്ലിയിൽ ബി ജെ പി നേതൃത്വം ഉന്നത യോഗം ചേർന്നിരുന്നു. ലോകസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കേരളത്തിലെ ക്രിസ്ത്യൻ വിഭാഗങ്ങളെ ഒപ്പം നിർത്താനുള്ള നീക്കത്തിലാണ് ബി ജെ പി നേതൃത്വം. ഇക്കാര്യം കേരളത്തിലെ നേതാക്കളോട് ബി ജെ പി ദേശീയ നേതൃത്വം വ്യക്തമാക്കിയെന്നാണ് വിവരം. ഇത് മുൻ നിർത്തിയുള്ള പ്രചരണം ശക്തമാക്കാൻ ബി ജെ പി യോഗത്തിൽ തീരുമാനമായതായും വിവരമുണ്ട്. കേരളത്തിലെ സഭാ നേതൃത്വവുമായി മുതിർന്ന നേതാക്കൾ കൂടിക്കാഴ്ചകളും ചർച്ചകളും നടത്താനും തീരുമാനമുണ്ട്. ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന്‍റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കേന്ദ്ര മന്ത്രിമാരായ വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, സംസ്ഥാനത്തിന്‍റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കർ, നേതാക്കളായ ജോർജ് കുര്യൻ, അൽഫോൺസ് കണ്ണന്താനം, ടോം വടക്കൻ എന്നിവർ പങ്കെടുത്തു. എന്നാൽ കേരളവുമായി ബന്ധപ്പെട്ട് യോഗം ദില്ലിയിൽ നടന്നിട്ടില്ല എന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചത്. മേഘാലയ, നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പുകൾ ലക്ഷ്യം വച്ചുള്ള ചിലരുടെ നീക്കമാണ് ക്രൈസ്തവ സഭാ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നിലെന്നും ബി ജെ പി കേരള ഘടകം അധ്യക്ഷൻ കൂട്ടിച്ചേർത്തു.

ക്രൈസ്തവ സഭകളുടെ പ്രതിഷേധത്തിന് പിന്നാലെ പ്രത്യേക യോഗം ചേ‍‍ര്‍ന്ന് ബിജെപി: കേരളത്തിലെ സഭകളെ കൂടെ നി‍ര്‍ത്തും

 

Latest Videos
Follow Us:
Download App:
  • android
  • ios