ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹത്തിന് മറുപടിയുമായി കെ സുധാകരൻ
കെ സുധാകരൻ, വി കെ ശ്രീകണ്ഠൻ, രാജ്‍മോഹൻ ഉണ്ണിത്താൻ എന്നിങ്ങനെ പല കോൺഗ്രസ് നേതാക്കളും ബിജെപിയിലേക്ക് മാറുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ അടക്കം പ്രചരിക്കുന്നുണ്ട്.
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പായതിന് പിന്നാലെ കണ്ണൂരില്‍ കെ സുധാകരന്‍റെ റോഡ് ഷോ. മത്സരിക്കില്ലെന്ന് തീരുമാനിച്ചതാണ്,പക്ഷേ ഹൈക്കമാൻഡ് പറയുന്നത് അനുസരിക്കുമെന്നും കെ സുധാകരൻ.
ഇതിനിടെ ബിജെപിയിലേക്ക് പോകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളെ കുറിച്ചും കെ സുധാകരൻ പ്രതികരിച്ചു. അങ്ങനെ വരുന്ന കമന്‍റുകളെല്ലാം ലജ്ജാവഹം, അത്തരം പ്രചരണങ്ങളൊന്നും തന്നെ ഏശില്ലെന്നും കെ സുധാകരൻ.
മണ്ഡലത്തില്‍ അധികസമയം കണ്ടില്ലെന്ന പരാതി ഉയരുന്നത് അംഗീകരിക്കുന്നു, കാരണം താൻ അത്രമാത്രം തിരക്കുള്ളൊരു നേതാവാണ്, അതിനാലാണ് മണ്ഡലത്തില്‍ സജീവമല്ലാതിരുന്നതെന്നും കെ സുധാകരൻ. കഴിഞ്ഞ തവണ കിട്ടിയതിനെക്കാള്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ചുകയറുമെന്നും എം വി ജയരാജൻ തനിക്കൊരു എതിരാളി അല്ലെന്നും സുധാകരൻ ആത്മവിശ്വാസത്തോടെ പങ്കുവച്ചു.
കണ്ണൂരിലും സിദ്ധാര്‍ത്ഥന്‍റെ മരണം പ്രധാന തെരഞ്ഞെടുപ്പ് പ്രചരണവിഷയമാക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം. ഇക്കാര്യവും കെ സുധാകരൻ സൂചിപ്പിച്ചു.
കെ സുധാകരൻ, വി കെ ശ്രീകണ്ഠൻ, രാജ്‍മോഹൻ ഉണ്ണിത്താൻ എന്നിങ്ങനെ പല കോൺഗ്രസ് നേതാക്കളും ബിജെപിയിലേക്ക് മാറുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ അടക്കം പ്രചരിക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയതോടെയാണ് ഇനിയും കൂടുതല്‍ പേര്‍ ബിജെപിയിലേക്ക് പോകുമെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ വന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-