'രാഷ്ടീയ ലക്ഷ്യങ്ങളോടെ പ്രതി ചേര്‍ത്തു'; മോന്‍സന്‍ കേസില്‍ മുന്‍കൂര്‍ ജാമ്യാപക്ഷയുമായി കെ. സുധാകരന്‍
മോൻസൻ മാവുങ്കൽ പ്രതിയായ വഞ്ചനാക്കേസിൽ സുധാകരനെ പ്രതി ചേർത്തിരുന്നു.പണം നഷ്ടപ്പെട്ടവരുടെ ആദ്യ പരാതിയിൽ തന്നെപ്പറ്റി ആരോപണം ഉണ്ടായിരുന്നില്ലെന്ന് കെപിസിസി പ്രസിഡണ്ട്
എറണാകുളം: മോന്‍സന്‍ മാവുങ്കിലിന്‍റെ തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെപിസി സി പ്രസിഡന്‍റ് കെ.സുധാകരൻ ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യാപേക്ഷയുമായിട്ടാണ് കോടതിയെ സമീപിച്ചത്. രാഷ്ടീയ ലക്ഷ്യങ്ങളോടെയാണ് തന്നെ കേസില്‍ പ്രതിചേര്‍ത്തതെന്ന് ഹർജിയിൽ ആരോപിക്കുന്നു. പണം നഷ്ടപ്പെട്ടവരുടെ ആദ്യ പരാതിയിൽ തന്നെപ്പറ്റി ആരോപണം ഉണ്ടായിരുന്നില്ലെന്നും കെപിസിസി പ്രസിഡണ്ടിന്‍റെ ഹര്‍ജിയില്‍ പറയുന്നു.
ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ 23 ന് മാത്രമേ ഹാജരാകാന്‍ കഴിയുകയുള്ളുവെന്ന് സുധാകരന്‍ അറിയിച്ച സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് പുതിയ നോട്ടീസ് നല്‍കിയിട്ടുണ്ട്. ആരേയും വഞ്ചിച്ചിട്ടില്ലെന്നും, രാഷ്രീയ വൈരം തീര്‍ക്കാനും, സമൂഹ മധ്യത്തില്‍ തന്‍റെ പ്രതിഛായ തകര്‍ക്കാനും ലക്ഷ്യമിട്ടാണ് കേസില്‍ പ്രതി ചേര്‍ത്തതെന്ന് ജാമ്യേപക്ഷയില്‍ പറയുന്നു. അഡ്വ.മാത്യു കുഴല്‍നാടന്‍ മുഖേനയാണ് മുന്‍കൂര്‍ ജാമ്യേപക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
മോൻസന്‍ കേസില്‍ കെ. സുധാകരൻ പണം വാങ്ങിയിട്ടുണ്ട്, സിബിഐ അന്വേഷിക്കണം; ആരോപണത്തിലുറച്ച് പരാതിക്കാര്‍