സംസ്ഥാനത്ത് കെ റെയിൽ 27 മേൽപ്പാലങ്ങൾ നിർമ്മിക്കും; റെയിൽവെ ബോർഡിന്റെ അനുമതിയായി

റെയിൽവേ മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും സംയുക്ത സംരംഭമായ കെ-റെയിൽ സിൽവർലൈൻ പദ്ധതിക്കു പുറമെ നടപ്പാക്കുന്ന പ്രധാന വികസന പദ്ധതിയാണ് റെയിൽവേ റോഡ് ഓവർ ബ്രിഡ്ജുകൾ

K Rail got permission from Railway board to build 27 rail over bridges in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ 27 സ്ഥലങ്ങളിൽ റെയിൽവേ ലെവൽ ക്രോസുകളിൽ മേൽപ്പാലങ്ങൾ നിർമിക്കുന്നതിന് കേരളാ റെയിൽ ഡവലപ്‌മെന്റ് കോർപറേഷന് റെയിൽവേ ബോർഡ് അനുമതി നൽകി. കേരളത്തിലെ ലെവൽ ക്രോസുകളിൽ റോഡ് ഓവർ ബ്രിഡ്ജുകൾ സ്ഥാപിക്കുന്നതിനു സംസ്ഥാന സർക്കാരും കേന്ദ്ര റെയിൽവേ മന്ത്രാലയലും 2021 ജൂലൈ ഒമ്പതിനാണ് ധാരണാ പത്രം ഒപ്പുവെച്ചത്. സെപ്റ്റംബർ ഒന്നിന് അഞ്ച് മേൽപ്പാലങ്ങൾ നിർമിക്കുന്നതിന് കെ-റെയിലിന് അനുമതി നൽകിയിരുന്നു.

പുതുക്കാട് - ഇരിഞ്ഞാലക്കുട റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ പള്ളി ഗേറ്റ്, അമ്പലപ്പുഴ-ഹരിപ്പാട് റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ തൃപ്പാകുടം ഗേറ്റ്, അങ്ങാടിപ്പുറം-വാണിയമ്പലം റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ പട്ടിക്കാട് ഗേറ്റ്, നിലമ്പൂർ യാർഡ് ഗേറ്റ്, പയങ്ങാടി-പയ്യന്നൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ഏഴിമല ഗേറ്റ് എന്നീ മേൽപാലങ്ങൾക്കാണ് ആദ്യഘട്ടത്തിൽ അനുമതി ലഭിച്ചത്. ഇവ ഉൾപ്പെടെ ഏഴ് സ്ഥലങ്ങളിലെ മേൽപ്പാലങ്ങൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായി സാമൂഹികാഘാത പഠനം പൂർത്തിയാക്കി റിപ്പോർട്ട് ജില്ലാ കലക്ടർമാർക്ക് സമർപ്പിച്ചിട്ടുണ്ട്. ബാക്കി 22 മേൽപ്പാലങ്ങൾ നിർമ്മിക്കാനുള്ള അനുമതിയാണ് ഇപ്പോൾ ലഭിച്ചത്.

സംസ്ഥാന സർക്കാരും ഇന്ത്യൻ റെയിൽവേയും നിർമ്മാണച്ചെലവ് തുല്യമായി വഹിക്കും. റെയിൽവേ മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും സംയുക്ത സംരംഭമായ കെ-റെയിൽ സിൽവർലൈൻ പദ്ധതിക്കു പുറമെ നടപ്പാക്കുന്ന പ്രധാന വികസന പദ്ധതിയാണ് റെയിൽവേ റോഡ് ഓവർ ബ്രിഡ്ജുകൾ. റെയിൽവേയുടെ ഭാഗവും അപ്രോച്ച് റോഡുകളും നിർമിക്കുന്നത് കെ-റെയിൽ തന്നെയായിരിക്കും. മേൽപ്പാലങ്ങൾ പൂർത്തിയാകുന്നതോടെ ഈ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകും.

താഴെ പറയുന്ന സ്ഥലങ്ങളിലാണ് മേൽപ്പാലങ്ങൾ വരുന്നത്

  • പുതുക്കാട് - ഇരിഞ്ഞാലക്കുട റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ -പള്ളി ഗേറ്റ്
  • അമ്പലപ്പുഴ - ഹരിപ്പാട് റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ -തൃപ്പാകുടം ഗേറ്റ്
  • അങ്ങാടിപ്പുറ - വാണിയമ്പലം റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ -പട്ടിക്കാട് ഗേറ്റ്
  • നിലമ്പൂർ യാർഡ് ഗേറ്റ്
  • ചേപ്പാട് - കായംകുളം റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ -കക്കനാട് ഗേറ്റ്
  • ഷൊർണൂർ - അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ -ചെറുകര ഗേറ്റ്
  • താനൂർ - പരപ്പനങ്ങാടി റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ -ചിറമംഗലം ഗേറ്റ്
  • പയ്യന്നൂർ - തൃക്കരിപ്പൂർ റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ -സൗത്ത് തൃക്കരിപ്പൂർ ഗേറ്റ്
  • ഉപ്പള - മഞ്ചേശ്വരം റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ ഉപ്പള ഗേറ്റ്.
  • പറളി - മങ്കര റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ -മങ്കര ഗേറ്റ്
  • മുളങ്കുന്നത്തുകാവ് - പൂങ്കുന്നം റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ -ആറ്റൂർ ഗേറ്റ്
  • ഒല്ലൂർ - പുതുക്കാട് റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ -ഒല്ലൂർ ഗേറ്റ്
  • കുറുപ്പംതറ - ഏറ്റുമാനൂർ റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ-കോതനല്ലൂർ ഗേറ്റ്
  • കരുനാഗപ്പള്ളി - ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ -ഇടക്കുളങ്ങര ഗേറ്റ്
  • കടക്കാവൂർ - മുരുക്കുംപുഴ റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ-ആഴൂർ ഗേറ്റ്
  • കൊല്ലം - മയ്യനാട് റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ-പോളയത്തോട് ഗേറ്റ്
  • പയ്യന്നൂർ - തൃക്കരിപ്പൂർ റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ -ഒളവര ഗേറ്റ്
  • കായംകുളം - ഓച്ചിറ റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ, താമരക്കുളം ഗേറ്റ്
  • പാപ്പിനിശ്ശേരി - കണ്ണപുരം റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ -കണ്ണപൂരം ഗേറ്റ്
  • കണ്ണപുരം - പയങ്ങാടി റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ -ചെറുകുന്ന് ഗേറ്റ്
  •  ഷൊർണ്ണൂർ - വള്ളത്തോൾ നഗർ റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ -പൈങ്കുളം ഗേറ്റ് (ചേലക്കര ഗേറ്റ്)
  • കോഴിക്കോട് - കണ്ണൂർ റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ- വെള്ളയിൽ ഗേറ്റ്
  • മാഹി- തലശ്ശേരി റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ മാക്കൂട്ടം ഗേറ്റ്
  • തലശ്ശേരി - എടക്കാട്ട് റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ -മുഴുപ്പിലങ്ങാട് ബീച്ച് ഗേറ്റ്
  • എടക്കാട്ട് - കണ്ണൂർ റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ -കണ്ണൂർ സൗത്ത് ഗേറ്റ്
  • കണ്ണൂർ - വളപട്ടണം റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ -പന്നൻപാറ ഗേറ്റ്
  • പയങ്ങാടി - പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ - ഏഴിമല ഗേറ്റ്
Latest Videos
Follow Us:
Download App:
  • android
  • ios