'സില്‍വര്‍ ലൈന്‍ കേരളത്തിന് വേണ്ട പദ്ധതി,പ്രക്ഷോഭങ്ങളെ ഭയക്കുന്നില്ല'; പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ജയരാജന്‍

സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി എല്‍ഡിഎഫ്. എല്ലാ ജില്ലാ ഓഫീസുകളും അലങ്കരിച്ച് പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലുമെന്ന് എല്‍ഡിഎഫ് കൺവീനർ ഇപി ജയരാജൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

k rail  EP Jayarajan says Silver Line project has not been abandoned

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് കൺവീനർ ഇപി ജയരാജൻ. സിൽവർ ലൈൻ കേരളത്തിന് വേണ്ട പദ്ധതിയാണ്. പദ്ധതിയില്‍ നിന്ന് പിൻമാറുന്നു എന്ന സൂചന നൽകിയിട്ടില്ലെന്ന് പറഞ്ഞ ഇ പി ജയരാജന്‍, വികസനത്തിന്‍റെ വഴി മുടക്കാം എന്ന് ചിലർ ചിന്തിക്കുന്നുണ്ടെന്നും കുറ്റപ്പെടുത്തി. തൃക്കാക്കര തെരഞ്ഞെടുപ്പും സിൽവർ ലൈനുമായി ബന്ധമില്ലെന്നും ജനങ്ങളെ വിശ്വാസത്തിലെടുത്താണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഏതിനും എന്തിനും വിമർശിക്കുന്ന പ്രവണത ചിലര്‍ക്കുണ്ടെന്നും പ്രക്ഷോഭങ്ങളെ സർക്കാർ ഭയക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളെ വിശ്വാസത്തെയെടുത്ത് മുന്നോട്ട് പോകും ഇ പി വ്യക്തമാക്കി.

ബജറ്റിന് പുറത്ത് പണം കണ്ടെത്തിയാണ് കേരളത്തിൽ ഇടതുമുന്നണിയുടെ വികസന നയം  നടപ്പാക്കുന്നതെന്ന് പറഞ്ഞ ഇ പി ജയരാജന്‍, കേന്ദ്ര നിലപാട് അതിന് തിരിച്ചടിയാണെന്നും കൂട്ടിച്ചേര്‍ത്തു.  കേന്ദ്രം സാമ്പത്തികമായി കേരളത്തെ ശ്വാസംമുട്ടിക്കുന്നു. കിഫ്ബിയെ തകർക്കാൻ ഇഡിയെ കൊണ്ട് ശ്രമിക്കുകയാണെന്നും സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോൺഗ്രസ് ദുർബലമായത് കൊണ്ടാണ് മുന്നണി വിപുലീകരണം ചർച്ചയാകുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. എൽഡിഎഫിനെ പ്രതിരോധിക്കാൻ ശക്തിയില്ലെന്നും വന്ന് സഹായിക്കണം എന്ന് പറയും പോലെയാണ് ചിന്തൻ ശിബിറിലെ നിലപാടെന്നും ഇ പി പരിഹസിച്ചു. 

സ്വാതന്ത്ര്യദിനം വന്‍ ആഘോഷിക്കാനൊരുങ്ങി എല്‍ഡിഎഫ്

സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി എല്‍ഡിഎഫ്. എല്ലാ ജില്ലാ ഓഫീസുകളും അലങ്കരിച്ച് പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലുമെന്ന് എല്‍ഡിഎഫ് കൺവീനർ ഇപി ജയരാജൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓഗസ്റ്റ് 15ന് രാവിലെ 10 മണിക്ക് ജില്ലാ കേന്ദ്രങ്ങളിൽ ആഘോഷം നടത്തും. ഓഗസ്റ്റ് 11 ന് കോഴഞ്ചേരിയിലും 12 ന് വൈക്കത്തും 13 ന് പയ്യന്നൂരിലും 14 ന് കോഴിക്കോട്ട് കടപ്പുറത്തും സ്വാതന്ത്ര്യ ദിന പരിപാടികൾ വിപുലമായി സംഘടിപ്പിക്കുമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. 15 ന് കേരളം മുഴുവൻ ആഘോഷം നടത്തും.വിലക്കയറ്റം, ഇന്ധന വില വർധന, നിത്യോപയോഗ സാധനങ്ങൾക്ക് ചുമത്തിയ ജിഎസ്ടി എന്നിവക്കെതിരെ ഓഗസ്റ്റ് 10ന് രാജ്ഭവൻ ധർണ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിഎസ്ടി കേന്ദ്ര തീരുമാനം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios