'2016 ൽ ജമാഅത്തെ ഇസ്ലാമി എന്നെ പിന്തുണച്ചു', തമിഴ്നാട്ടിൽ സിപിഎമ്മിനും കോൺഗ്രസിനും പിന്തുണ ലഭിച്ചു: മുരളീധരൻ
'ബി ജെ പിക്ക് ബദൽ കോൺഗ്രസെന്ന് ജമാഅത്തെ ഇസ്ലാമി ദേശീയാടിസ്ഥാനത്തിൽ സ്വീകരിച്ച നയത്തിന്‍റെ തുടർച്ചയാണ് ഈ പിന്തുണ'
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ഉൾപ്പെടെ വെൽഫയർ പാർട്ടിയുടെ പിന്തുണ കോൺഗ്രസിന് ലഭിച്ചിട്ടുണ്ടെന്ന് കെ മുരളീധരൻ. 2016 ൽ കുമ്മനത്തിനെതിരെ മത്സരിച്ചപ്പോൾ തനിക്ക് ജമാഅത്ത് ഇസ്ലാമിയുടെ പിന്തുണ ഉണ്ടായിരുന്നുവെന്നും മുരളീധരൻ വിവരിച്ചു. ബി ജെ പിക്ക് ബദൽ കോൺഗ്രസെന്ന് ജമാഅത്തെ ഇസ്ലാമി ദേശീയാടിസ്ഥാനത്തിൽ സ്വീകരിച്ച നയത്തിന്‍റെ തുടർച്ചയാണ് ഈ പിന്തുണ. തമിഴ്നാട്ടിൽ ഈ പിന്തുണ കോൺഗ്രസും സി പി എമ്മും ഉൾപ്പെടുന്ന മുന്നണിക്കും കിട്ടിയിട്ടുണ്ട്. മോദിയെ വിമർശിക്കാതെ, രാഹുൽ ഗാന്ധിയെ മാത്രം വിമർശിക്കുന്ന പിണറായി വിജയനും അദ്ദേഹത്തിന്‍റെ പാർട്ടിക്കും വെൽഫയർ പാർട്ടിയുടെ പിന്തുണ എങ്ങനെ കിട്ടുമെന്നും കെ മുരളീധരൻ ചോദിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം