കോഴിക്കോട്ടെ സ്വകാര്യ കോളേജിൽ സണ്‍ഗ്ലാസ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം: അഞ്ച് പേ‍ര്‍ക്ക് സസ്പെൻഷൻ

കോഴിക്കോട് മുക്കം കെഎംസിടി പോളിടെക്നിക് കോളേജ് വിദ്യാർത്ഥി മുഹമ്മദ്‌ ജാബിറിനാണ് മർദ്ദനമേറ്റത്

Junior student attacked by seniors in KMCT Polytechnic College

കോഴിക്കോട്: സൺ ഗ്ലാസ്‌ വച്ച് സ്കൂളിലെത്തിയ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദിച്ചതായി പരാതി. കോഴിക്കോട് മുക്കം കെഎംസിടി പോളിടെക്നിക് കോളേജ് വിദ്യാർത്ഥി മുഹമ്മദ്‌ ജാബിറിനാണ് മർദ്ദനമേറ്റത്. ജാബിർ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. സംഭവത്തിൽ അഞ്ചു വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തതായി കോളേജ് അധികൃതർ അറിയിച്ചു. 
 

Latest Videos
Follow Us:
Download App:
  • android
  • ios