സിപിഎമ്മിന് മാത്രമല്ല, സിപിഐയുടെ സംഘടനയ്ക്കുമാകാം, തലസ്ഥാനത്ത് റോഡ് കയ്യേറി സമരപന്തലുമായി ജോയിന്‍റ് കൗണ്‍സില്‍

കണ്ടാലറിയുന്ന 100 പേരെ പ്രതിയാക്കി കന്‍റോണ്‍മെന്‍റ്  പോലീസ് കേസെടുത്തു

joint council strile stage on raod, pedestrians suffer

തിരുവനന്തപുരം: സിപിഎം ഏരിയ സമ്മേളന പൊതുയോഗത്തിന് റോഡ് തടഞ്ഞ് പന്തൽ കെട്ടിയ സംഭവത്തിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ,സെക്രട്ടറിയേറ്റിന് മുന്നിൽ റോഡ് കയ്യേറി സമരപന്തലുമായി സിപിഐ സംഘടനയും രംഗത്ത്. ജോയിൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻസ് സമ്മേളനത്തിന്‍റെ  വേദിയാണ്  റോഡ് കയ്യേറി പന്തൽ കെട്ടിയത്. നടപ്പാത കെട്ടി അടച്ചതോടെ കാല്‍നടയാത്രക്കാര്‍ വലഞ്ഞു. സിപിഐയുടെ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനാണ് സമരം ഉദ്ഘാടനം ചെയ്തത്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതീയിലാണ് സമരം നടത്തേണ്ടതെന്നും ഭാവിയിൽ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു


സെക്രട്ടറിയേറ്റിന് മുന്നിലെ റോഡ് തടഞ്ഞുള്ള സമരത്തില്‍ പോലീസ് പിന്നീട് കേസെടുത്തു. കണ്ടാലറിയുന്ന 100 പേരെ പ്രതിയാക്കിയാണ് കന്‍റോൺമെന്‍റ്  പോലീസ് കേസെടുത്തത്. സിപിഐയുടെ കീഴിലുള്ള അധ്യാപക സംഘടനയാണ് സമരപ്പന്തൽ കെട്ടിയത്

റോഡ് തടഞ്ഞ് സിപിഎം പാളയം ഏരിയ സമ്മേളനം: പൊലീസ് കേസെടുത്തു; 'പൊതുജന സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കി' 

Latest Videos
Follow Us:
Download App:
  • android
  • ios