തിരുവനന്തപുരത്ത് ആഭ്യന്തര മന്ത്രാലയത്തിൻ്റെ തൊഴിൽമേള; നിയമനഉത്തരവ് പ്രധാനമന്ത്രി നൽകും, സുരേഷ് ഗോപി മുഖ്യാതിഥി

രാജ്യത്തുടനീളം 45 സ്ഥലങ്ങളിൽ റോസ്‌ഗാർ മേള നടക്കും

Job opportunities TVM Latest news Ministry of Home Affairs job fair PM Modi give appointment and Suresh Gopi chief guest

തിരുവനന്തപുരം: ദേശീയ തല റോസ്‌ഗാർ മേളയുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച രാവിലെ (ഡിസംബർ  23, 2024 ) തിരുവനന്തപുരത്ത് തൊഴിൽ മേള സംഘടിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 10.30 ന് വീഡിയോ കോൺഫറൻസിംഗ് വഴി നിയമന ഉത്തരവുകൾ വിതരണം ചെയ്യുന്ന ചടങ്ങിൽ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും. തിരുവനന്തപുരം പള്ളിപ്പുറം സി ആർ പി എഫ് ഗ്രൂപ്പ് സെൻ്ററിൽ രാവിലെ 9 മണിക്കാകും പരിപാടി ആരംഭിക്കുക.

'എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം': സുരേഷ് ഗോപി

പുതുതായി നിയമിതരായവരെ പ്രധാനമന്ത്രി പത്തരയോടെ അഭിസംബോധനയും ചെയ്യും. തിരുവനന്തപുരത്ത് നടക്കുന്ന റോസ്‌ഗാർ മേളയിൽ പങ്കെടുക്കുന്നവർ പരിപാടിയുടെ തത്സമയ വെബ്‌കാസ്റ്റിന് സാക്ഷിയാകും. രാജ്യത്തുടനീളം 45 സ്ഥലങ്ങളിൽ റോസ്‌ഗാർ മേള നടക്കും. ഈ ഉദ്യമത്തെ പിന്തുണയ്ക്കുന്ന കേന്ദ്ര ഗവൺമെന്റ് വകുപ്പുകളിലും സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഉടനീളവും റിക്രൂട്ട്‌മെന്റുകൾ നടക്കുന്നു.

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയർന്ന മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂർത്തീകരണത്തിലേക്കുള്ള ചുവടുവെപ്പാണ് റോസ്‌ഗാർ മേള. മേള കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും യുവാക്കൾക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തിൽ പങ്കാളിത്തത്തിനും അർത്ഥവത്തായ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിനും ഉത്തേജകമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios