രജിസ്റ്റർ ചെയ്യാതെ വാഹനം വിൽപ്പന നടത്തി, ജെസിബി ഡീലര്‍ക്ക് വന്‍തുക  പിഴ 

രജിസ്റ്റർ ചെയ്യാതെ വാഹനം വിൽപ്പന നടത്തിയതിന് എറണാകുളത്തെ പ്രമുഖ ജെസിബി ഡീലറിനാണ്  കോടതി 271200 രൂപ പിഴയിട്ടത്

JCB dealer fined for not registering the vehicle etj

കൊച്ചി: വാഹനം രജിസ്റ്റർ ചെയ്യാനുള്ള  അപേക്ഷ സമർപ്പിക്കാതെ വാഹനം വിൽപ്പന നടത്തിയ ഡീലർക്ക് 271200 രൂപ പിഴ. 2022 മെയ് മാസം മോട്ടോർ വാഹന വകുപ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. രജിസ്റ്റർ ചെയ്യാതെ വാഹനം വിൽപ്പന നടത്തിയതിന് എറണാകുളത്തെ പ്രമുഖ ജെസിബി ഡീലറിനാണ്  കോടതി 271200 രൂപ പിഴയിട്ടത്
    
2022 മെയ് മാസം മോട്ടോർ വാഹന വകുപ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. 2022 ഏപ്രിൽ മാസം അങ്കമാലി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെ അസ്സിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ  സുനിൽ കുമാർ ടി ആർ , ശ്രീ റാം മോട്ടോർ  വെഹിക്കിൾ ഇൻസ്പെക്ടർ താഹിറുദ്ധീൻ  എന്നിവർ നടത്തിയ വാഹന പരിശോധനയിൽ ആണ് വിഷയം ശ്രദ്ധയില്‍പ്പെടുന്നത്. വാഹനം വിൽപ്പന നടത്തിയതിന് പിഴയിട്ടത്. 

തുടർന്ന് എറണാകുളം ആർടിഒ ആയിരുന്ന പി എം ഷബീറിന്റെ  നിർദ്ദേശത്തെ തുടർന്ന് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ രജിസ്ട്രേറ്റ് കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുക ആയിരുന്നു. വാഹന ഡീലർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ മോട്ടോർ വാഹന വകുപ്പ് നൽകിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപെട്ട്  ഹൈക്കോടതിയെ സമീപിച്ചെങ്കിലും  ചെല്ലാൻ ക്ലോസ് ചെയ്തു രജിസ്റ്ററിങ് അതോറിറ്റി സമീപിക്കാൻ ആയിരുന്നു കോടതി നിര്‍ദ്ദേശം. വാഹനം താൽക്കാലികമായി രജിസ്റ്റർ ചെയ്യാനായി ഡീലർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ചെല്ലാൻ മുടങ്ങിയതിനാല്‍ രജിസ്റ്ററിംഗ് ചെയ്യാൻ സാധിക്കുകയില്ല എന്ന വിധിയും വന്നിരുന്നു. 

തുടർന്നാണ് ഡീലർ കീഴ് കോടതിയെ സമീപിച്ച് ഫൈനടച്ച് കേസിൽ നിന്നും ഒഴിവായത്. ഹൈക്കോടതിയിൽ മോട്ടോർ വാഹന വകുപ്പിന് വേണ്ടി ഗവൺമെൻറ് പ്ലീഡർ മാരായ അഡ്വക്കേറ്റ് ശ്രീജിത്ത് , മായ എന്നിവരും അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അഡ്വക്കേറ്റ് ആരോമലുണ്ണി എന്നിവരും ഹാജരായി

Latest Videos
Follow Us:
Download App:
  • android
  • ios