'പുതുപ്പള്ളിയിൽ വികസനം ചർച്ച ചെയ്യാനുണ്ടോ? സമയവും തീയതിയും കോൺ​ഗ്രസിന് തീരുമാനിക്കാം'

പുതുപ്പള്ളിയിലെ വികസനം ചർച്ച ചെയ്യാൻ കോൺ​ഗ്രസിനെ വെല്ലുവിളിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. സമയവും തീയതിയും കോൺ​ഗ്രസിന് തീരുമാനിക്കാമെന്നും ജെയ്ക് പറഞ്ഞു. 

jaick c thomas challenge udf to debate on development in puthuppally sts

കോട്ടയം: പുതുപ്പള്ളിയിലെ വികസനം ചർച്ച ചെയ്യാൻ കോൺ​ഗ്രസിനെ വെല്ലുവിളിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. സമയവും തീയതിയും കോൺ​ഗ്രസിന് തീരുമാനിക്കാമെന്നും ജെയ്ക് പറഞ്ഞു. ''പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ കാലയളവിൽ സംഭവിച്ചിട്ടുള്ള മുന്നേറ്റങ്ങൾ, ഒന്ന് , രണ്ട്, മൂന്ന്, നാല് എന്ന് അക്കമിട്ട് കാണിക്കാനുള്ള മുന്നേറ്റങ്ങൾ, പ്രതീകങ്ങൾ ഞങ്ങൾക്കീ മണ്ഡലത്തിലുണ്ട്. മുൻമുഖ്യമന്ത്രിയെ കേരളത്തിനും പുതുപ്പള്ളിക്കും സംഭാവന ചെയ്ത സ്കൂൾ പുതുപ്പള്ളി ​ഗവൺമെന്റ് ​ഹയർസെക്കണ്ടറി സ്കൂളാണ്. അഞ്ചാം ക്ലാസിൽ 2 വിദ്യാർത്ഥികൾ ചേർന്നതിനെ തുടർന്ന് അടച്ചുപൂട്ടാനൊരുങ്ങിയ ഒരു വിദ്യാഭ്യാസ സ്ഥാപനമായിരുന്നു. 2020ലേക്ക് എത്തുമ്പോൾ അത് 3 നില വലിപ്പമുള്ള ഇന്റർനാഷണൽ നിലവാരമുള്ള ഹയർസെക്കണ്ടറി സ്കൂളായി മാറി. ചെറിയ വ്യത്യാസം മാത്രം. മുഖ്യമന്ത്രിയായി അത് ഉദ്ഘാടനം ചെയ്തത് പിണറായി ആയിരുന്നു.'' ജെയ്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

പുണ്യാളൻ, ചികിത്സാ വിവാദത്തെക്കുറിച്ച് ജെയ്കിന്റെ മറുപടിയിങ്ങനെ. ''ഇതാരും ഇടതുമുന്നണി പ്രവർത്തകർ ഉയർത്തിയ പ്രശ്നമായിരുന്നില്ല. വികസനത്തെ സംബന്ധിച്ച് ഡിബേറ്റ് ചെയ്യാൻ നിങ്ങൾ തയ്യാറുണ്ടോ? സ്ഥലവും തീയതിയും സമയവും യുഡിഎഫ് തീരുമാനിക്കട്ടെ. ഈ മണ്ഡലത്തിലെ 182 ബൂത്തിൽ എവിടെയും ഞങ്ങൾ വരാം. വികസനത്തെ മുൻനിർത്തി ഒരു സംവാദത്തിന് നിങ്ങൾ തയ്യാറുണ്ടോ? യുഡിഎഫിന്റെ മറുപടി എന്താണ്? രാഷ്ട്രീയ ലാഭത്തെ സംബന്ധിച്ചും വൈകാരികതയെ സംബന്ധിച്ചും മാത്രമാണ് യുഡിഎഫ് പറഞ്ഞത്. വൈകാരികത വിറ്റ് വോട്ട് നേടാൻ കഴിയുമോ എന്ന് യുഡിഎഫ് ശ്രമിച്ചപ്പോൾ അതിനെ തുറന്ന് കാട്ടാൻ ഉതകുന്ന ചില പ്രതികരണങ്ങൾ ഇടതുമുന്നണിയുടെ പ്രവർത്തകരിൽ നിന്നും നേതൃത്വത്തിൽ നിന്നും ഉണ്ടായിട്ടുണ്ട്. അതല്ല ഞങ്ങളുടെ മുഖ്യഅജണ്ട. പക്ഷേ യുഡിഎഫ് അതിനോട് ഈ നിലയിൽ പ്രതികരിച്ചപ്പോൾ അതിനോടുള്ള സ്വാഭാവികമായ മറുപടി ഉണ്ടായിട്ടുണ്ട്. അത്രയേ ഉള്ളൂ.''.

പുണ്യാളൻ പരാമർശത്തിൽ ഇടപെടില്ല, ചികിത്സാ വിവാദത്തിൽ യൂ ടേൺ; അനിൽകുമാറിനെ തിരുത്തി എംവി ഗോവിന്ദൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 
 

Latest Videos
Follow Us:
Download App:
  • android
  • ios