'വർഷങ്ങളുടെ കഠിനാധ്വാനത്തിൻ്റെ ഫലമാണ്, തൃശൂരിലെ ജനങ്ങളുടെ സ്നേഹമാണിത്': രാധിക സുരേഷ് ഗോപി
വർഷങ്ങളുടെ കഠിനാധ്വാനത്തിൻ്റെ ഫലമാണ്. തൃശൂരിലെ ജനങ്ങളുടെ സ്നേഹമാണിത്. എല്ലാവരുടെയും പിന്തുണ ലഭിക്കുന്നുണ്ട്. നല്ല രീതിയിൽ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷയെന്നും രാധിക പറഞ്ഞു.
ദില്ലി: സുരേഷ് ഗോപിയുടെ കേന്ദ്ര മന്ത്രി സ്ഥാനത്തിൽ വലിയ സന്തോഷമുണ്ടെന്നും എല്ലാം ഈശ്വരൻ്റെ അനുഗ്രഹമാണെന്നും സുരേഷ് ഗോപിയുടെ ഭാര്യ രാധിക. സുരേഷ് ഗോപി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും രാധിക ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനായി ദില്ലിയിലെത്തിയതായിരുന്നു രാധിക.
വർഷങ്ങളുടെ കഠിനാധ്വാനത്തിൻ്റെ ഫലമാണ്. തൃശൂരിലെ ജനങ്ങളുടെ സ്നേഹമാണിത്. എല്ലാവരുടെയും പിന്തുണ ലഭിക്കുന്നുണ്ട്. നല്ല രീതിയിൽ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷയെന്നും രാധിക പറഞ്ഞു. ഇനി എന്താണ് ജോലിയെന്ന് അറിയണമെന്നും വകുപ്പ് സംബന്ധിച്ച് ഇപ്പോഴും അറിയില്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രതികരിച്ചു. ഒന്നും പ്രതീക്ഷിക്കുന്നുമില്ല, എന്നെയൊന്ന് സ്വതന്ത്രമായി പറക്കാൻ വിടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സുരേഷ് ഗോപി ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. മന്ത്രി എന്ന നിലയിൽ ആദ്യം ചെയ്യാൻ പോകുന്നത് കേരളത്തിന് എയിംസ് കൊണ്ടുവരാനുള്ള ശ്രമമാണ്. ബന്ധപ്പെട്ടവരുമായി ആദ്യ ചർച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം മോദി മന്ത്രി സഭയിൽ കേരളത്തിൽ നിന്നുള്ള സഹമന്ത്രിമാരായി സുരേഷ് ഗോപിയും ജോർജ്ജ് കുര്യനും സത്യപ്രതിജ്ഞ ചെയ്തു. 51-മതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് ലോക്സഭയിലേക്ക് എത്തിയ സുരേഷ് ഗോപിയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ ജോർജ് കുര്യനും ഇംഗ്ലീഷില്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്നു ജോർജ് കുര്യൻ. ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചത്.
മൂലങ്കാവ് സര്‍ക്കാര്‍ സ്കൂളിലെ ക്രൂര മർദനം; ആറ് വിദ്യാർത്ഥികൾ പ്രതികൾ, കേസെടുത്ത് പൊലീസ്
https://www.youtube.com/watch?v=Ko18SgceYX8