സർവകലാശാല അഭിമുഖങ്ങളിലെ മാർക്ക് തരംതിരിച്ച് രേഖയാക്കണമെന്ന് വിവരാവകാശ കമ്മീഷൻ.
വിവിധ വിഭാഗങ്ങളിൽ എത്ര മാർക്ക് കിട്ടിയെന്ന് അറിയാൻ ഉദ്യോഗാർത്ഥിക്ക് അവകാശമുണ്ടെന്ന് വിവരാവകാശ കമ്മീഷൻ
തിരുവനന്തപുരം: സർവകലാശാല അഭിമുഖങ്ങളിൽ മാർക്ക് തരംതിരിച്ച് രേഖയാക്കണമെന്ന് വിവരാവകാശ കമ്മീഷൻ. മാർക്ക് നൽകുന്നതിലെ നടപടികൾ സുതാര്യമാക്കണം. സ്കോർഷീറ്റ്
ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാക്കണം. പത്തനംതിട്ട സ്വദേശിനിയുടെ പരാതിയിലാണ് വിവരാവകാശ കമ്മീഷൻ്റെ നിർണായക ഉത്തരവ്. വിവിധ വിഭാഗങ്ങളിൽ എത്ര മാർക്ക് കിട്ടിയെന്ന് അറിയാൻ ഉദ്യോഗാർത്ഥിക്ക് അവകാശമുണ്ടെന്നും സ്കോർ ഷീറ്റ് ഉദ്യോഗാർത്ഥികൾക്ക് ആവശ്യാനുസരണം നൽകണമെന്നും ഉത്തരവിൽ പറയുന്നു. പത്തനംതിട്ട സ്വദേശി ഡോ.ശ്രീവൃന്ദ നായരുടെ പരാതിയിലാണ് ഉത്തരവ്. എംജിയിലെ ഇന്റർവ്യൂ ബോർഡിന്റെ നടപടിയിൽ സുതാര്യതയില്ലെന്നും കമ്മീഷണർ വ്യക്തമാക്കി.