കാലവര്‍ഷത്തിന് എല്‍ നിനോ വില്ലനായേക്കും; രൂപപ്പെടാന്‍ സാധ്യത ജൂലൈ-സെപ്തംബര്‍ മാസങ്ങളില്‍

2009, 2014, 2015 വര്‍ഷങ്ങളില്‍ എല്‍ നിനോയുണ്ടായപ്പോള്‍ കാലവര്‍ഷം ദുര്‍ബലമായിരുന്നു.

India's monsoon high probability of El Nino joy

എറണാകുളം: കാലവർഷക്കാലത്ത് ദക്ഷിണേന്ത്യയില്‍ സാധാരണയില്‍ കൂടുതല്‍ മഴ പ്രവചിക്കുമ്പോഴും, ഇത്തവണ എല്‍ നിനോ പ്രതിഭാസം വില്ലനായേക്കും. കാലവര്‍ഷത്തിന്റെ രണ്ടാം പാതിയെ എല്‍ നിനോ ബാധിക്കാമെന്നും മഴ കുറയാമെന്നുമാണ് കാലാവസ്ഥ വിദഗ്ദരുടെ നിരീക്ഷണങ്ങള്‍.

ഓസ്‌ട്രേലിയ മുതല്‍ ഇന്ത്യ വരെയുള്ള ശാന്തസമുദ്രത്തിലെ കടല്‍പ്പരപ്പിലെ താപനിലയാണ് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ ശക്തി ദൗര്‍ബല്യങ്ങള്‍ നിര്‍ണയിക്കുന്നതില്‍ ഒരു പ്രധാന ഘടകം. കടല്‍പ്പരപ്പിലെ ചൂട് കൂടിയാല്‍ കാലവര്‍ഷം കുറയും. ചൂട് കുറഞ്ഞാല്‍, മഴ കൂടും. ചൂട് കൂടുന്നതിനെയാണ് എല്‍ നിനോ എന്ന് വിളിക്കുന്നത്. 2009, 2014, 2015 വര്‍ഷങ്ങളില്‍ എല്‍ നിനോയുണ്ടായപ്പോള്‍ കാലവര്‍ഷം ദുര്‍ബലമായിരുന്നു. ഇത്തവണ ശാന്തസമുദ്രത്തിലെ കടല്‍പ്പരപ്പിലെ താപനില ഉയരാമെന്നും, ഇടത്തരം എല്‍ നിനോ പ്രതിഭാസത്തിന് സാധ്യതയെന്നുമാണ് നിരീക്ഷണങ്ങള്‍. ജൂലൈ-സെപ്തംബര്‍ മാസങ്ങളില്‍ എല്‍ നിനോ രൂപപ്പെടാന്‍ സാധ്യത 80 ശതമാനമാണ്.

സാധാരണയോ അതില്‍ കൂടുതല്‍ മഴയോ കേരളത്തില്‍ കാലവര്‍ഷക്കാലത്ത് പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നതെങ്കിലും എല്‍ നിനോ സജീവമായാല്‍, കാലവര്‍ഷത്തിന്റെ രണ്ടാം പാതിയെ പ്രതികൂലമായി ബാധിക്കും. സമീപകാലത്തെ ഏറ്റവും കഠിന വേനലാണ് കടന്നുപോകുന്നത്. ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ കണക്ക് പ്രകാരം 14 സ്റ്റേഷനുകളില്‍ വരെ 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില രേഖപ്പെടുത്തിയ ദിവസമുണ്ടായി .എല്‍ നിനോ മഴയെ ബാധിക്കുന്നതിനൊപ്പം, താപനില ഉയരാനും കാരണമായേക്കും. അടുത്ത വേനല്‍ക്കാലം ഇതിനും കടുപ്പമാകാനും സാധ്യത. മഴവെള്ള ശേഖരണം അടക്കം ഊര്‍ജ്ജിതമാക്കണമെന്ന നിര്‍ദേശമാണ് ദുരന്തനിവാരണ വിദഗ്ദര്‍ നല്‍കുന്നത്.
 

 സിദ്ധിഖിന്റെ കൊലപാതകം: ഹണി ട്രാപ് സ്ഥിരീകരിച്ചു; ഫർഹാനയെ മുൻനിർത്തി ചതിച്ച് കൊലപ്പെടുത്തി!

 

Latest Videos
Follow Us:
Download App:
  • android
  • ios