സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനവ്; ആം ആദ്മി പാര്‍ട്ടി കേരള ഘടകത്തിന്‍റെ ഹര്‍ജിയിൽ ഇടപെടാതെ സുപ്രീം കോടതി

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർധനവ് ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി കേരള ഘടകം  നല്‍കിയ ഹര്‍ജിയിൽ ഇടപെടാതെ സുപ്രീം കോടതി. നിരക്ക് വര്‍ധന നടപടിക്രമങ്ങള്‍ പാലിക്കാതെയെന്നാരോപിച്ചായിരുന്നു ഹര്‍ജി

Increase in electricity rates in the state; Supreme Court does not interfere in the petition of Aam Aadmi Party Kerala unit

ദില്ലി: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർധനവ് ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി കേരള ഘടകം  നല്‍കിയ ഹര്‍ജിയിൽ ഇടപെടാതെ സുപ്രീം കോടതി. നിരക്ക് വര്‍ധന നടപടിക്രമങ്ങള്‍ പാലിക്കാതെയെന്നാരോപിച്ചായിരുന്നു ആം ആദ്മി പാര്‍ട്ടി കേരള ഘടകത്തിന്‍റെ ഹര്‍ജി. നിരക്ക് വർദ്ധിപ്പിച്ച് സാഹചര്യത്തിൽ താരിഫ് അതോറിറ്റിയെ സമീപിക്കാൻ ചീഫ് ജസ്റ്റിസിൻ്റെ  നിർദ്ദേശം നൽകി.

ചാര്‍ജ് വര്‍ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷന്‍ നാല് ജില്ലകളില്‍ മാത്രം പൊതു തെളിവെടുപ്പുകള്‍ നടത്തിയിരുന്നു. നിരക്ക് വർധനവിനെതിരെ പൊതുജനവികാരമുണ്ടായിട്ടും ഇക്കാര്യം കണക്കിലെടുക്കാതെയാണ് കമ്മീഷൻ തീരുമാനം എടുത്തതെന്നായിരുന്നു ഹർജിയിലെ വാദം. നേരത്തെ കേരള ഹൈക്കോടതിയില്‍ ആം ആദ്മി പാര്‍ട്ടി നല്‍കിയ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ എത്തിയത്. എഎപി സംസ്ഥാന പ്രസിഡന്‍റ് വിനോദ് മാത്യൂ വില്‍സണ്‍ ആണ് ഹർജി നൽകിയത്. ഹർജിക്കാരനായി അഭിഭാഷകൻ സുവിദത്ത് സുന്ദരം ഹാജരായി.

നല്ല വിധിയെന്ന് പ്രോസിക്യൂട്ടർ; 'വധശിക്ഷ ലഭിക്കാത്തത് അപൂർവങ്ങളിൽ അപൂർവമായ കേസായി കോടതി പരിഗണിക്കാത്തതിനാൽ'

'യുഡിഎഫ് കാലത്ത് ലാഭത്തിലായിരുന്നു'; വൈദ്യുതി ബോര്‍ഡിനെ പിണറായി സര്‍ക്കാര്‍ വെള്ളാനയാക്കിയെന്ന് സതീശന്‍

Latest Videos
Follow Us:
Download App:
  • android
  • ios