മലയാറ്റൂരിൽ കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി അമ്മയാന; ആനശല്യം രൂക്ഷമെന്ന് നാട്ടുകാർ, പ്രതിഷേധം
ഡിഎഫ്ഒ തന്നെ നേരിട്ടെത്തണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്. ഇതിനിടയിൽ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമായി വാക്കേറ്റവുമുണ്ടായി. പൊലീസെത്തിയാണ് സംഘർഷം തടഞ്ഞത്. അതേസമയം, പ്രദേശത്ത് ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.
കൊച്ചി: മലയാറ്റൂരിൽ ജനവാസമേഖലയിൽ കാട്ടാന ഇറങ്ങുന്നതിന്റെ പേരിൽ വ്യാപക പ്രതിഷേധവുമായി നാട്ടുകാർ. ഇല്ലിത്തോട് മേഖലയിൽ കാട്ടാനക്കുട്ടി രാവിലെ പ്രദേശവാസിയുടെ വീട്ടിലെ കിണറ്റിൽ വീണിരുന്നു. തുടർന്ന്
അമ്മയാനയെത്തി കുട്ടിയാനയെ വലിച്ചുകയറ്റി, കാടുകയറിയിരുന്നു. ഇതിന് പിന്നാലെയാണ് നാട്ടുകാർ പ്രതിഷേധം
തുടങ്ങിയത്. ഡിഎഫ്ഒ തന്നെ നേരിട്ടെത്തണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്. ഇതിനിടയിൽ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമായി വാക്കേറ്റവുമുണ്ടായി. പൊലീസെത്തിയാണ് സംഘർഷം തടഞ്ഞത്. അതേസമയം, പ്രദേശത്ത് ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.
കോഴിക്കോട് വയോധികയെ ഓട്ടോയില്‍ കയറ്റി ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന പ്രതി പിടിയില്‍
https://www.youtube.com/watch?v=Ko18SgceYX8