'പേടിപ്പിക്കാൻ നോക്കേണ്ട, പൊലീസ് സംരക്ഷണവും വേണ്ട'; ഗവർണർ തെരുവിലിറങ്ങി; കോഴിക്കോട്ട് നാടകീയ രംഗങ്ങൾ

എനിക്ക് എതിരെ ചെയ്യാനുള്ളവർക്ക് എന്തും ചെയ്യാമെന്ന് പറഞ്ഞാണ് ഗവർണർ പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്നതെന്ന് വ്യക്തമാണ്. 

i dont want police security governor arif mohammad khan making drama in kozhikode  apn

കോഴിക്കോട് : കോഴിക്കോട്ട് നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് ഗവർണർ. പ്രതിഷേധക്കാരെ വെല്ലുവിളിച്ച് ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് മാനാഞ്ചിറയിലെത്തി. തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ഗവർണർ മാനാഞ്ചിറയിലേക്ക് എത്തിയത്. പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി ഡിജിപിക്ക് കത്തയച്ചിട്ടുണ്ട്. എനിക്ക് എതിരെ ചെയ്യാനുള്ളവർക്ക് എന്തും ചെയ്യാമെന്ന് പറഞ്ഞാണ് ഗവർണർ പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്നതെന്ന് വ്യക്തമാണ്.  

ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് ആര്‍എസ്എസിനും ബിജെപിക്കും വേണ്ടി; ഭീഷണിക്ക് വഴങ്ങില്ലെന്ന് എംവി ഗോവിന്ദൻ

കേരള പൊലീസ് രാജ്യത്ത് തന്നെ ഏറ്റവും മികച്ച സേനയാണ്. എന്നാൽ അവരെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ഗവർണർ കുറ്റപ്പെടുത്തി.തിരുവനന്തപുരത്ത്  മൂന്നിടത്ത് അതിക്രമമുണ്ടായി. അവസാനം കാർ നിർത്തി ഇറങ്ങിയപ്പോൾ മാത്രമാണ് പൊലീസ് നടപടിക്ക് തയ്യാറായത്.  കേരളത്തിലെ ജനങ്ങളിൽനിന്ന് തനിക്ക് ഭീഷണിയില്ല. കേരളത്തിലെ ജനങ്ങൾക്ക് തന്നോട് ഇഷ്ടമാണ്,ബഹുമാനമാണ്. കണ്ണൂരിലെ ജനങ്ങളെ കുറിച്ച് ഞാൻ ഒന്നും പറഞ്ഞിട്ടില്ല. 

കണ്ണൂരിലെ ആക്രമങ്ങൾക്ക് ആരാണ് ഉത്തരവാദി?  ജനങ്ങളെ ഭയപ്പെടുത്താമെന്ന് കരുതുന്ന അതേ വ്യക്തി തന്നെയാണ് എല്ലാ അക്രമങ്ങൾക്കും പിന്നിലെന്നായിരുന്നു പേരെടുത്ത് പറയാതെയുളള വിമർശനം. പ്രതിഷേധിക്കുന്ന എസ്എഫ്ഐക്കാർ വിദ്യാർഥികൾ അല്ല. സർവ്വകലാശാലകളിലെ കാർപെൻഡർ തസ്തികയിൽ പോലും സ്വന്തക്കാരെ തിരികെ കയറ്റുകയാണ് സിപിഎം. സുപ്രീംകോടതി വിധിയോടെ സർവ്വകലാശാലകളിൽ സ്വന്തം ഇഷ്ടം നടപ്പാക്കാൻ ആകില്ലെന്ന് സിപിഎം തിരിച്ചറിഞ്ഞു. സർവ്വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കലാണ് തൻറെ ദൗത്യം. ഇന്നലെ തനിക്കെതിരെ സംഘടിച്ചവർക്കെല്ലാം പൊലീസിന്റെ സഹായം ഉണ്ടായെന്നും ഗവർണർ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയായിരുന്നു ഈ ഗസ്റ്റ് ഹൗസിൽ താമസിച്ചിരുന്നത് എങ്കിൽ ഇത്തരം ബാനർ ഉയർത്താൻ പോലീസ് അനുവദിക്കുമായിരുന്നോ  എന്നും ഗവർണർ ചോദിച്ചു. 


 

Latest Videos
Follow Us:
Download App:
  • android
  • ios