അമ്പമ്പോ, പൊളി; ക്രിസ്മസ്- പുതുവർഷത്തിന് മലയാളി കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യമെന്ന് കണക്ക്
കഴിഞ്ഞ മാസം 22 മുതൽ ഇന്നലെ(31) വരെയുള്ള കണക്കുകളാണ് ബെവ്കോ പുറത്തുവിട്ടിരിക്കുന്നത്. ഉതു പ്രകാരം 712.96 കോടിയുടെ മദ്യമാണ് വിറ്റുപോയത്. ഇത് കഴിഞ്ഞ സീസണേക്കാൾ കൂടുതലാണ്. പാലാരിവട്ടം ഔട്ട് ലൈറ്റിലാണ് ഏറ്റവും കൂടുതൽ വിറ്റിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് - പുതുവത്സര മദ്യ വിൽപ്പനയിൽ വൻ വർധനയെന്ന് റിപ്പോർട്ട്. 712. 96 കോടിയുടെ മദ്യമാണ് ഇന്നലെ വരെ വിറ്റത്. കഴിഞ്ഞ വർഷം ഈ സീസണിൽ വിറ്റത് 697. 05 കോടിയുടെ മദ്യമാണ്. ഇതിനെ മറികടന്നുകൊണ്ടുള്ള മദ്യവിൽപ്പനയാണ് ഇത്തവണയുണ്ടായത്. അതേസമയം, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യം വിറ്റത് പാലാരിവട്ടം ഔട്ട്ലെറ്റിലാണ്. പവർ ഹൗസ് റോഡ് ഔട്ട് ലെറ്റിനാണ് രണ്ടാം സ്ഥാനം.
കഴിഞ്ഞ മാസം 22 മുതൽ ഇന്നലെ(31) വരെയുള്ള കണക്കുകളാണ് ബെവ്കോ പുറത്തുവിട്ടിരിക്കുന്നത്. ഉതു പ്രകാരം 712.96 കോടിയുടെ മദ്യമാണ് വിറ്റുപോയത്. ഇത് കഴിഞ്ഞ സീസണേക്കാൾ കൂടുതലാണ്. പാലാരിവട്ടം ഔട്ട് ലൈറ്റിലാണ് ഏറ്റവും കൂടുതൽ വിറ്റിരിക്കുന്നത്. ഇടപ്പള്ളി ഔട്ട് ലെറ്റിനാണ് മൂന്നാം സ്ഥാനം. സാധാരാണ കൊല്ലം ആശ്രമ മൈതാനത്താണ് എല്ലാവർഷവും ഏറ്റവും കൂടുതൽ വിൽപ്പന ഉണ്ടാവുന്നത്. ഇത്തവണ നാലാം സ്ഥാനത്താണ് കൊല്ലം ഔട്ട്ലെറ്റ്. ചാലക്കുടിയിലുള്ള ഔട്ട്ലെറ്റിലും വലിയ രീതിയിൽ മദ്യവിൽപ്പന നടന്നിട്ടുണ്ടെന്നാണ് ബെവ്കോയുടെ കണക്ക്.
https://www.youtube.com/watch?v=Ko18SgceYX8