വിശദീകരണവുമായി HRDS; സ്വപ്നക്ക് മേൽ ഒരു സമ്മർദ്ദവും ചെലുത്തിയിട്ടില്ല.

HRDSന് രാഷ്ട്രീയമില്ല.HRDS ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ തണലില്ല.എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉൾപ്പെട്ടവർ HRDSൽ ഉണ്ട്.RSSൻ്റെ നിയന്ത്രണത്തിലാണെന്ന് വരുത്തി തീർക്കാൻ ഗൂഡ ശ്രമം നടക്കുന്നുവെന്നും ചീഫ് പ്രൊജക്ട് കോർഡിനേറ്റർ ജോയ് മാത്യൂ

HRDS  calrifies that no involvement in swapnas allegations against pinarayi

പാലക്കാട്; സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലും , കോടതിയില്‍ നല്‍കിയ മൊഴി പിന്‍വലിപ്പിക്കാന്‍ ഷാജ് കിരണ്‍ എന്ന ഇടനിലക്കാരന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആക്ഷേപവും വലിയ വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി സ്വപ്ന ജോലിചെയ്യുന്ന സ്ഥാപനമായ HRDS രംഗത്ത്.സ്വപ്നക്ക് മേൽ ഒരു സമ്മർദ്ദവും HRDS ചെലുത്തിയിട്ടില്ല.ബിലീവേഴ്സ് ചർച്ചിൻ്റെ ഫണ്ട് HRDSന് ലഭ്യമാക്കാം എന്ന് അറിയിച്ച് ഷാജ് തങ്ങളെ ബന്ധപ്പെടുകയായിരുന്നു.HRDSന് രാഷ്ട്രീയമില്ല.HRDSന് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ തണലില്ല.എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉൾപ്പെട്ടവർ HRDSൽ ഉണ്ട്.RSSൻ്റെ നിയന്ത്രണത്തിലാണെന്ന് വരുത്തി തീർക്കാൻ ഗൂഡ ശ്രമം നടക്കുന്നുവെന്നും ചീഫ് പ്രൊജക്ട് കോർഡിനേറ്റർ ജോയ് മാത്യൂ വ്യക്തമാക്കി.

എച്ച്ആർഡിഎസിലെ ജോലിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്ക് പിന്നിലും ശിവശങ്കർ; നേരിടുമെന്ന് സ്വപ്ന സുരേഷ്

സ്വപ്നയ്ക്ക് എതിരെ എടുത്ത കേസ് നിലനിൽക്കുമോ? നിയമവൃത്തങ്ങളിൽ ആശയക്കുഴപ്പം

സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിൽ വിവാദം കത്തി നിൽക്കേ ഗൂഡാലോചന കേസിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കെ ടി ജലീലിന്‍റെ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് എടുത്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. അതേസമയം സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ രഹസ്യമൊഴി മാധ്യമങ്ങൾക്ക് മുന്നിൽ ആവർത്തിച്ചതിൽ എടുത്ത കേസ് നിൽനിൽക്കുമോ എന്ന ആശങ്ക സേനക്കുള്ളിൽ തന്നെയുണ്ട്.

കോടതിയിൽ കൊടുത്ത മൊഴിയാണ് മാധ്യമങ്ങള്‍ക്ക് മുന്നിലും സ്വപ്ന ആവർത്തിച്ചത്. കോടതിയുടെ പരിഗണനയിലിരിക്കയുള്ള മൊഴിയിൽ എങ്ങനെ കേസെടുക്കാവുമെന്ന സംശയവും ബാക്കി. നോട്ടീസ് പോലും നൽകാതെ ലൈഫ് മിഷൻ അഴിമതിക്കേസിലെ സരിത്തിനെ കസ്റ്റഡിലെടുത്ത് ഫോണ്‍ പിടിച്ചെടുത്ത വിജിലൻസ് പക്ഷേ പിന്നോട്ടു പോകുന്നില്ല. ഈ ഫോണ്‍ തിരുവനന്തപുരത്ത് ഫൊറൻസിക് പരിശോധനക്ക് ഹാജരാക്കും. ലൈഫ് കേസിലെ വിശദാംശങ്ങളെടുക്കാനെന്നാണ് വിജിലൻസ് വിശദീകരണം. ലൈഫ് കേസ് കാലത്ത് ഉപയോഗിച്ച ഫോണല്ല ഇതെന്ന് സരിത്ത്  വ്യക്തമാക്കിയിട്ടുണ്ട്. അഴിമതി കേസിന്‍റെ അന്വേഷണത്തിലൂടെ ഇപ്പോഴുന്നയിച്ചിരിക്കുന്ന ഈ ആരോപണങ്ങൾക്ക് പിന്നിൽ സ്വപ്നക്കു പിന്തുണയുമായി ആരെന്ന് കണ്ടെത്തുകയാണ് ഫോണ്‍ പരിശോധനയിലൂടെ സർക്കാർ ലക്ഷ്യം.

സിബിഐ വരും മുമ്പ് ലൈഫിലെ ഫയലുകൾ വിജിലൻസ് കൊണ്ടുപോയത് അന്വേഷണം അട്ടിമറിക്കാനാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ലൈഫ് കേസിൽ പ്രതിയായ ശിവശങ്കറിനെ നേരത്തെ വിജിലൻസ് ചോദ്യം ചെയ്തതാണെങ്കിലും അന്വേഷണം പൂർത്തിയാക്കിയിരുന്നില്ല. ഇതിനിടെയാണ് ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെ അന്വേഷണം നടത്തുന്ന ജസ്റ്റിസ് വികെ മോഹൻ കമ്മീഷന്‍റെ കാലാവധി ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ആറുമാസത്തേക്ക് നീട്ടിയത്. സ്വപ്നയുടെ വെളിപ്പെടുത്തലിൽ കാര്യമില്ലെങ്കിൽ, സർക്കാറിന് ഒളിക്കാനില്ലെങ്കിൽ എന്തിനാണ് വിജിലൻസിനെ പഴയ കേസിൽ ഇറക്കുന്നതെന്നാണ് ചോദ്യം. അതേ സമയം സരിത്തിന്‍റെ ചോദ്യം ചെയ്യലും സ്വപ്നയുടെ വെളിപ്പെടുത്തലുമായി ബന്ധമില്ലെന്നാണ് വിജിലൻസ് വിശദീകരണം. 

തകർച്ചകൾ വരുമ്പോഴും തോറ്റ് പിന്മാറില്ല; ബ്യൂറോക്രാറ്റുകൾ ഒരു കാര്യവും ചെയ്യാൻ സമ്മതിക്കുന്നില്ലെന്നും സ്വപ്ന

Latest Videos
Follow Us:
Download App:
  • android
  • ios