ലൈംഗികത പ്രകടമാകുന്ന കണ്ടന്റുകൾ തെളിവായെത്തുമ്പോൾ എങ്ങനെ സൂക്ഷിക്കണം? ഹൈക്കോടതി മാര്‍ഗ നിര്‍ദ്ദേശം
ആവശ്യമെങ്കിൽ ഇത്തരം തൊണ്ടി മുതലുകൾ ലോക്കറിലാക്കി സൂക്ഷിക്കാം. ലോക്കറിൽ സൂക്ഷിക്കുന്ന തെളിവുകൾ തിരിച്ചെടുക്കാൻ പ്രത്യേക ഉത്തരവ് വേണം.
കൊച്ചി : ലൈംഗികത പ്രകടമാകുന്ന കണ്ടന്റുകൾ തെളിവ് എന്ന നിലയിൽ കോടതിയിലെത്തുമ്പോൾ എങ്ങനെ സൂക്ഷിക്കണമെന്നതിൽ മാർഗ നിർദേശങ്ങളുമായി കേരളാ ഹൈക്കോടതി. പീഡന കേസുകളിലടക്കം ഹാജരാക്കുന്ന ഇത്തരം തെളിവുകൾ സീൽ ചെയ്ത് സൂക്ഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ആവശ്യമെങ്കിൽ ഇത്തരം തൊണ്ടിമുതലുകൾ ലോക്കറിലാക്കി സൂക്ഷിക്കാം. ലോക്കറിൽ സൂക്ഷിക്കുന്ന തെളിവുകൾ തിരിച്ചെടുക്കാൻ പ്രത്യേക ഉത്തരവ് വേണം. തെളിവുകൾ സീൽ ചെയ്ത് സൂക്ഷിക്കുമ്പോൾ അത് പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തണം. കോടതിയുടെ പക്കലുള്ള തെളിവുകൾ ആർക്കെങ്കിലും പരിശോധിക്കണമെങ്കിലും പ്രത്യേക ഉത്തരവിറക്കണം. ഈ രേഖ വെച്ച് അന്വേഷണം നടത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം നടത്തണമെന്ന കോടതി നിര്‍ദ്ദേശത്തിന് പിന്നാലെയാണ് കോടതിയിലെത്തുന്ന തെളിവുകൾ സൂക്ഷിക്കുന്നതിൽ ഹൈക്കോടതി മാര്‍ഗ നിര്‍ദ്ദേശം.
അവിവാഹിത, ഗർഭിണിയായി, മറച്ചുവെക്കാൻ പ്രസവിച്ചയുടനെ കുഞ്ഞിനെ കൊന്നു; പത്തനംതിട്ടയിൽ അമ്മ അറസ്റ്റിൽ
ദിലീപിന് തിരിച്ചടി, മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം
നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടൻ ദിലീപിന് തിരിച്ചടി. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ, കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി സിംഗിൽ ബെഞ്ച് ഉത്തരവിട്ടു. അതിജീവിതയുടെ ഹർജി അംഗീകരിച്ചാണ് കോടതി ഉത്തരവ്. അന്വേഷണത്തിന് ഉത്തരവിടരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. ജില്ലാ ജഡ്ജി വസ്തുതയെന്തെന്ന് അന്വേഷിക്കണം. ആവശ്യമെങ്കിൽ പൊലീസിന്റെയോ മറ്റ് ഏജൻസികളുടെ സഹായം തേടാം. പരാതി ഉണ്ടെങ്കിൽ അതിജീവിതയ്ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാം. അന്വേഷണത്തിൽ ആരെങ്കിലും കുറ്റം ചെയ്തെന്നു കണ്ടെത്തിയാൽ ക്രിമിനൽ നിയമ പ്രകാരം നടപടികൾ സ്വീകരിക്കാമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.