'പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷ'; കൊന്നവരെയല്ല, കൊല്ലിക്കുന്നവരെയാണ് ഭയമെന്ന് ശരത് ലാലിന്‍റെ പിതാവ്

പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്തേ കേരളം പരിപാടിയിൽ. 

hope for maximum punishment on periya twin murder case says Sarat Lals father sathyanarayan

കാസർകോ‍ട്: പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്തേ കേരളം പരിപാടിയിൽ. കൊന്നവരെയല്ല കൊല്ലിക്കുന്നവരെയാണ് ഭയമെന്നും സത്യനാരായണൻ പറഞ്ഞു. കൊല്ലിക്കുന്നവരാണ് ശരിയായ കൊലയാളികൾ. പ്രതികൾക്ക് തക്കതായ ശിക്ഷ കിട്ടിയില്ലെങ്കിൽ കേരള ജനതക്ക് ആർക്കും സമാധാനത്തോടെ ജീവിക്കാൻ സാധിക്കില്ല. പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ അവശേഷിക്കുന്ന ജീവിതം ഉഴിഞ്ഞുവെയ്ക്കുകയാണെന്നും സത്യനാരായണൻ പറഞ്ഞു. 

'കൊല്ലിക്കുന്നവാണ് ശരിക്കുള്ള കാലൻമാർ. അവരീ പ്രവർത്തനം നടത്തുന്നില്ലെങ്കിൽ താഴേത്തട്ടിലുള്ള ഒരാളും ഇതിന് മുതിരില്ല. കൊല്ലിക്കുന്നവരാണ് യഥാർത്ഥ കൊലയാളികൾ. അവർ പിടിക്കപ്പെട്ടാൽ മാത്രമേ ഇതിനൊരു പരിഹാരമാകുകയുള്ളൂ. അവിടത്തേക്ക് എത്താതിരിക്കാൻ ഈ കേസിന് വിഘാതമായി സർക്കാരടക്കം പ്രവർത്തിച്ചു. അതിനൊരു മാറ്റം വരണം. അതിനായി ഏതറ്റം വരെയും പോകാൻ ഞങ്ങൾ തയ്യാറാണ്. നഷ്ടപ്പെട്ടത് നഷ്ടപ്പെട്ടു. ഇനിയുള്ളവർക്കെങ്കിലും സ്വസ്ഥമായി ജീവിക്കാനുള്ള അവസരം കേരളത്തിലുണ്ടാകട്ടെ എന്ന് മാത്രമേ പറയാനുള്ളൂ. അതിനു തക്ക വിധി ഇന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.' സത്യനാരായണൻ നമസ്തേ കേരളത്തിൽ പ്രതികരിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios