എല്ലാവർക്കും ശിക്ഷ വാങ്ങി നൽകലല്ല പ്രോസിക്യൂട്ടറുടെ ജോലി, ചുമതല സമൂഹത്തോടെന്ന് ജഡ്ജി ഹണി എം വർഗീസ്

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയും നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജിയുമാണ് ഹണി എം വർഗീസ്

Honey M Varghese about the tasks of Prosecutors

കൊച്ചി : എല്ലാവർക്കും ശിക്ഷ വാങ്ങി നൽകലല്ല പ്രോസിക്യൂട്ടറുടെ ജോലിയെന്ന് ജഡ്ജി ഹണി എം വർഗീസ്. പൊലീസ് കാെണ്ടുവരുന്ന എല്ലാ കേസുകളിലും പ്രതികൾക്ക് ശിക്ഷ വാങ്ങിച്ച് കാെടുക്കുക എന്നതല്ല പ്രോസിക്യൂട്ടറുടെ ജോലി. പ്രാേസിക്യൂട്ടറുടെ ചുമതല സമൂഹത്തോടാണ്. സുപ്രീം കോടതി ഇക്കാര്യം നിരവധി തവണ വ്യക്തമാക്കിയതാണെന്നും ജഡ്ജി ഹണി എം വർഗീസ് പറഞ്ഞു. 

ജാമ്യത്തിന് പ്രതിക്ക് അർഹത ഉണ്ടെങ്കിൽ  പ്രോസിക്യൂട്ടർ അത് അംഗീകരിക്കണം. അതിന് പഴി കേൾക്കുമെന്ന ഭീതിയാണ് പലർക്കുമെന്നും ഹണി വർഗീസ് പറഞ്ഞു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയും നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജിയുമാണ് ഹണി എം വർഗീസ്. പ്രോസിക്യൂട്ടർമാർക്കും അഭിഭാഷകർക്കും നിയമവിദ്യാർത്ഥികൾക്കുമായി നടന്ന ബോധവൽക്കരണ ക്ലാസ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജഡ്ജി ഹണി എം വർഗീസ്.

Read More : മലപ്പുറത്ത്‌ കൊലക്കേസ് പ്രതി മരിച്ച സംഭവം: സൗജത്തിന്റെ നെറ്റിയുടെ ഉള്ളിൽ ചതവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

Latest Videos
Follow Us:
Download App:
  • android
  • ios